വയനാട് ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ കൂട്ടിലായി

ഒരു മാസത്തിനിടെ രണ്ട് വളര്‍ത്തുമൃഗങ്ങളെയായിരുന്നു കടുവ കൊന്നത്

Written by - Zee Malayalam News Desk | Last Updated : Aug 31, 2022, 11:23 AM IST
  • വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി
  • മൈലമ്പാടിയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്
  • ഒരു മാസത്തിനിടെ രണ്ട് വളര്‍ത്തുമൃഗങ്ങളെ കൊന്നു
വയനാട് ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ കൂട്ടിലായി

വയനാട് മീനങ്ങാടിയില്‍ ഭീതി പടർത്തി  വളര്‍ത്തു മൃഗങ്ങളെ കൊന്ന കടുവയെ പിടികൂടി. മൈലമ്പാടിയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഒരു മാസത്തിനിടെ രണ്ട് വളര്‍ത്തുമൃഗങ്ങളെയായിരുന്നു കടുവ കൊന്നത്. 

നാട്ടുകാര്‍ ഭീതിയിലായതോടെയാണ് വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുല്ലുമല മാഞ്ചേരി ജോസഫിന്റെ പശുക്കുട്ടിയെ കടുവ ആക്രമിച്ചിരുന്നു. കൂടാതെ എസ്റ്റേറ്റിനുള്ളില്‍ മാനിനേയും കൊന്നു.
ക്യാമറകളിലെ പരിശോധനകള്‍ക്കു പുറമേ എല്ലായിടങ്ങളിലും പട്രോളിങും വര്‍ധിപ്പിച്ചു. 

മൈലമ്പാടി, പുല്ലുമല, മണ്ഡകവയല്‍, ആവയല്‍, കൃഷ്ണഗിരി, സിസി, വാകേരി പ്രദേശങ്ങളൊക്കെ തന്നെ ഒരു മാസത്തിലധികമായി കടുവാഭീതിയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News