Wayanad Tiger Attack : വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ
Tiger Attack in Wayanad : പൂതാടി വാകേരി സ്വദേശി പ്രജീഷാണ് കൊല്ലപ്പെട്ടത്. ഈ വർഷം വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്
Wayanad Tiger Attack : വയനാട് ബത്തേരിയിൽ കടുവാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ബാത്തേരിക്കടുത്ത് വാകേരി മൂടക്കൊല്ലിയിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. വാകേരി സ്വദേശി 36കാരനായ പ്രജീഷാണ് കൊല്ലപ്പെട്ടത്. ഇന്ന് ഡിസംബർ ഒമ്പത് രാവിലെ വയലിൽ പുല്ലരിയാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടുവാക്രമണത്തിൽ പ്രജേഷ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.
പ്രജീഷിന്റെ ശരീരം കടുവ പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. വന്യമൃഗ ആക്രമണം നേരിടുന്ന പ്രദേശം കൂടിയാണിത്. വനം വകുപ്പും പോലീസും ഇതുവരെ സ്ഥലത്തെത്താതിൽ പ്രതിഷേധം ഉയരുകയാണ്. രണ്ട് മാസത്തിന് മുമ്പ് തോട്ടം തൊഴിലാളിക്കുനേരെ കടുവ പാഞ്ഞടുത്ത അതെ സ്ഥലത്ത് തന്നെയായിരുന്നു പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. വയനാട്ടിൽ ഈ വർഷം കടുവാക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ ജനുവരിയിൽ മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ മരണപ്പെടുകയും ചെയ്തിരുന്നു.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.