കൽപ്പറ്റ: വയനാട് പുൽപ്പള്ളി കുറിച്ചിപ്പറ്റയില്‍ വീണ്ടും കടുവയുടെ ആക്രമണം. കിളിയാങ്കട്ടയില്‍ ശശിയുടെ പശുക്കളെയാണ് കടുവ ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ പോൾ കൊല്ലപ്പെട്ട സ്ഥലത്തിന് ഒരു കിലോ മീറ്റർ മാത്രം മാറിയാണ് പുതിയ സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവമുണ്ടായത്. വനാതിര്‍ത്തിയിലെ വയലില്‍ പശുക്കൾ മേയുന്നതിനിടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. ഈ സമയത്ത് വയലിൽ ഉണ്ടായിരുന്ന നാട്ടുകാർ ബഹളം വെച്ചതോടെയാണ് പശുക്കളെ ഉപേക്ഷിച്ച് കടുവ വനത്തിലേക്ക് മറഞ്ഞത്. ആക്രമണത്തില്‍ ഒരു പശു ചാവുകയും മറ്റൊരു പശുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.


ALSO READ: വിയർത്തൊലിച്ച് കേരളം; ചൂടിന് ശമനമില്ല, ഇന്ന് 8 ജില്ലകളിൽ യെല്ലോ അല‍ർട്ട്


നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനപാലകര്‍ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഉടമയ്ക്ക് ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, മേഖലയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂടുകളിലൊന്നും കടുവ ഇതുവരെ കുടുങ്ങിയിട്ടില്ല. പശുക്കളെ കടുവ ആക്രമിച്ച സാഹചര്യത്തില്‍ വനത്തില്‍ മൃഗങ്ങളെ മേയാന്‍ വിടരുതെന്നാണ് വനം വകുപ്പിന്‍റെ അഭ്യര്‍ത്ഥന.


വയനാട്ടിൽ ഇൻ്റലിജൻസ് യൂണിറ്റിന്റെ പരിശോധന; 20 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി


വയനാട്ടിലെ 23 പ്രമുഖ റിസോർട്ടുകളിൽ വയനാട് ഇൻ്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിൽ 20 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. യഥാർത്ഥ വരുമാനം കുറച്ചു കാണിക്കൽ, ടാക്സ് ഇൻവോയിസ് നൽകാതിരിക്കൽ, നൽകുന്ന ഇൻവോയിസിൽ തന്നെ നികുതി കുറച്ചു കാണിക്കൽ, ടാക്സ് റേറ്റ് തെറ്റായി കാണിക്കൽ തുടങ്ങി പല വഴികളാണ് നികുതി വെട്ടിപ്പിനായി ഉപയോഗിക്കുന്നത്. 


ഇന്നലെ രാവിലെ 11 നു തുടങ്ങിയ പരിശോധന രാത്രി വരെ നീണ്ടു. വിവിധ ജില്ലകളിലെ 23 ഇൻ്റലിജൻസ് യൂണിറ്റുകളും വയനാട് ജില്ലയിലെ 3 എൻ ഫോഴ്സ്മെൻ്റ് സ്ക്വാഡുകളും ജിഎസ്ടിയുടെ മറ്റു വിഭാഗങ്ങളായ ടാക്സ് പെയർ സർവീസ്, ഓഡിറ്റ് ജീവനക്കാരും പരിശോധനയിൽ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.