വയനാട്: പുൽപ്പള്ളി കൊളവള്ളിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കടുവ അക്രമിച്ചു. ചെതലയം റേഞ്ച് ഓഫീസര്‍ ടി. ശശികുമാറിന് നേരെയായിരുന്നു കടുവയുടെ ആക്രമണമുണ്ടായത്. ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെയാണ് സംഭവം. കൊളവള്ളിയില്‍ കടുവ ഇറങ്ങിയെന്ന പ്രചാരണത്തെ തുടര്‍ന്ന് നാട്ടുകാരുള്‍പ്പെടെയുള്ള വനപാലക സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.ഇതിനിടെയാണ് വൈകീട്ട് മൂന്നരയോടെ കടുവയുടെ ആക്രമണം. ശശികുമാറിനെ വയനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ:കേസിൽ കൂടുതൽ അന്വേഷണം: ക്യാമ്പസ് ഫ്രണ്ട് നേതാവ് കെ.എ റൗഫിന്റെ കാലാവധി നീട്ടി


സമീപത്തെ കൃഷിയിടത്തില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞ് ശശികുമാറടക്കമുള്ള വനപാലകരുടെ സംഘം‌ തിരച്ചില്‍ നടത്തുന്നതിനിടെയാണ്‌ ആക്രമണമുണ്ടായത്‌. കര്‍ണാടക വനാതിര്‍ത്തിയില്‍ കബനി നദിയോട് ചേര്‍ന്നുള്ള പ്രദേശമാണ് കൊളവള്ളി. കബനി നദിയുടെ മറുകരയിലുള്ള വന്യജീവി സങ്കേതത്തില്‍ നിന്ന് പുഴ കടന്നെത്തിയ കടുവയാണ് ജനവാസ മേഖലയിലെത്തിയിരിക്കുന്നതെന്നാണ് നിഗമനം.ഇക്കഴിഞ്ഞ അഞ്ചു ദിവസമായി കടുവയ്ക്കായി നാട്ടുകാരും വനപാലകരും തിരച്ചില്‍ നടത്തി വരികയാണ്. കടുവ വളര്‍ത്തുമൃഗങ്ങളെ ഉള്‍പ്പെടെ അക്രമിക്കുന്ന സാഹചര്യമുണ്ടായിരുന്നു. പ്രദേശത്തെ ആളുകളുടെ വളർത്തു നായകളെ കടുവ വക വരുത്തിയിരുന്നു ഇതോടെ ആളുകൾക്ക് രാത്രി പുറത്തേക്കിറങ്ങാൻ തന്നെ പേടിയാണ്.


ALSO READ:കൊച്ചുടുപ്പുകളും ബാ​ഗുകളും കടലിൽ: വിമാനത്തിലെ എല്ലാവരും മരിച്ചെന്ന് നി​ഗമനം


ഓർത്തഡോ‌ക്‌സ് പളളിക്ക് സമീപത്തെ തോട്ടത്തിലൂടെ കടുവ നീങ്ങുന്നതായി കണ്ടുവെന്ന വിവരത്തെ തുടർന്ന് തിരഞ്ഞുവെങ്കിലും കണ്ടെത്തിയില്ല.
പ്രദേശത്ത് സ്ഥാപിച്ചിരുന്ന ക്യാമറകളിലൊന്നിൽ പോലും കടുവ പതിഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക