കൽപ്പറ്റ: വയനാട് മീനങ്ങാടി പഞ്ചായത്തിലെ രണ്ടിടങ്ങളിൽ കടുവയുടെ ആക്രമണം. മൂന്ന് വളർത്തു മൃഗങ്ങളെ കൊന്നു. മൈലമ്പാടി പാമ്പംകൊല്ലി കാവുങ്ങൽ കുര്യൻ്റെ ആടിനെയും, അപ്പാട് കാഞ്ചിയുടെ ആടിനെയും ആട്ടിൻ കുട്ടിയെയുമാണ് കടുവ കൊന്നത്. സ്ഥലത്തെത്തിയ വനം വകുപ്പ് പരിശോധനയിൽ കടുവയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച ഉദ്യോഗസ്ഥർ മേഖലയിൽ കൂടു വെയ്ക്കാനുള്ള നീക്കത്തിലാണ്. കഴിഞ്ഞ ദിവസം മൈലമ്പാടി, പുല്ലുമല, പാമ്പംകൊല്ലി പ്രദേശങ്ങളില്‍ നിരവധിയാളുകള്‍ കടുവയെ നേരില്‍ കണ്ടിരുന്നു. 


ALSO READ: നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും; 7 ജില്ലകൾ ഇന്ന് ചുട്ടുപൊള്ളും


അതേസമയം, രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ കേരള, കർണാടക, തമിഴ്നാട് സർക്കാരുകൾ ഒന്നിച്ചു നീങ്ങും. മൂന്ന് സംസ്ഥാനങ്ങളുടെയും വനം വകുപ്പ് മേധാവികൾ സഹകരണ കരാറിൽ ഒപ്പുവെച്ചു. സംസ്ഥാനങ്ങളുടെ ഏകോപനസമിതി യോഗത്തിലാണ് യോജിച്ചുനീങ്ങാനുളള തീരുമാനം. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിത മാറ്റം വേണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യത്തെ യോഗത്തിൽ പങ്കെടുത്തവർ പിന്തുണച്ചു.


വയനാട്ടിലേയും ഇടുക്കിയിലേയും രൂക്ഷമായ മനുഷ്യ - വന്യജീവി സംഘർഷത്തിന് സമാനമായ സ്ഥിതിയാണ് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെയും അതിർത്തി പ്രദേശങ്ങളിൽ. ഈ സാഹചര്യത്തിലാണ് വനം മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം ബന്ദിപ്പൂരിൽ ചേർന്നത്. മനുഷ്യനും വന്യജീവികളും തമ്മിൽ സംഘർഷം രൂക്ഷമായ മേഖലകളുടെ മാപ്പിംഗ് നടക്കും. ഇതിൻ്റെ കാരണം കണ്ടെത്തി നടപടികൾ കൈക്കൊള്ളും. പ്രശ്നപരിഹാരത്തിന് അതിവേഗ ഇടപെടൽ സാധ്യമാക്കും. വിദഗ്ധസേവനം, വിഭവസഹകരണം, വിവരങ്ങളുടെ കൈമാറ്റം തുടങ്ങിയവ വേഗത്തിലാക്കും. 1972ലെ വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന കേരളത്തിൻറെ ആവശ്യത്തെ യോഗത്തിൽ പങ്കെടുത്ത മറ്റു സംസ്ഥാനങ്ങളും പിന്തുണച്ചു. 


3 സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ തമ്മിൽ കൃത്യമായ ഇടവേളകളിൽ ആശയവിനിമയം നടത്താൻ ധാരണയായി. വന്യജീവി ആക്രമണങ്ങൾ ഫലപ്രദമായി ചെറുക്കാനാവശ്യമായ നടപടികൾ കൈകൊള്ളും. നോഡൽ ഓഫീസർമാരെ നിയോഗിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തീരുമാനമായി. അതേസമയം, പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിന്റെ അപര്യാപ്തത മൂന്ന് സംസ്ഥാനങ്ങളും ഒരുപോലെ നേരിടുന്നതായും യോഗം വിലയിരുത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.