തിരുവനന്തപുരം: നെയ്യാർ സഫാരി പാർക്കിലെ  കൂട്ടിൽ നിന്ന് ചാടിയ കടുവയെ (Tiger) മയക്കുവെടിവെച്ച് പിടികൂടി.  മണിക്കൂറുകൾ നിരീക്ഷിച്ച ശേഷമാണ് കടുവയെ മയക്ക് വെടിവെച്ചത്.  ഇന്നലെ വൈകുന്നേരമായിരുന്നു കടുവ കൂട്ടിൽ നിന്നും ചാടി രക്ഷപ്പെട്ടത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

മയക്കു വെടിയേറ്റ് മയങ്ങിയ കടുവയെ ഡോക്ടർമാരും വനംവകുപ്പ് അധികൃതരും ചേർന്ന് കൂട്ടിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്.  പാർക്കിൽ നിന്നും കടുവ ചാടിപ്പോയത് വളരെ ആശങ്കകൾക്ക് ഇടയാക്കിയിരുന്നു.    


Also read: കേരളപ്പിറവി ദിനത്തിൽ ആശംസകൾ നേർന്ന് PM Modi 


വയനാട്ടിൽ നിന്നും നെയ്യാർഡാമിലെത്തിച്ച (Neyyar Dam) കടുവയാണ് ചാടിപ്പോയത്.  ഫോറസ്റ്റ് റാപ്പിഡ് ഫോഴ്സിന്റെ നേതൃത്വത്തിൽ രാത്രിതന്നെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്തിയിരുന്നില്ല.    കടുവ ജനവാസകേന്ദ്രത്തിൽ എത്തില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും വനംവകുപ്പും അറിയിച്ചിരുന്നു.  


കടുവയെ കണ്ടെത്താൻ ക്യാമറ ഘടിപ്പിച്ച ഡ്രോൺ (Drone)  ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഇന്നലെ വൈകിട്ടോടെ സഫാരി പാർക്കിന്റെ പ്രവേശന കാവടത്തിന് സമീപമുള്ള പാറയ്ക്ക് അരികിൽ കണ്ടെത്തിയിരുന്നു. തുടർന്ന് മയക്കുവെടി വയ്ക്കാൻ തയ്യാറായപ്പോൾ കടുവ അടുത്തുള്ള പൊന്തക്കാട്ടിലേക്ക് മറഞ്ഞു.  ശേഷം രാത്രിയോടെ കൂട്ടിനുള്ളിൽ ആടിനെക്കെട്ടി കടുവയെ ആകർഷിക്കാൻ നടപടി ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല.  


Also read: Kerala Formation Day: ഐക്യ കേരളത്തിന് ഇന്ന് 64 വയസ് 


തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഉച്ചയോടെ കടുവയെ കണ്ടെത്തുകയും മയക്ക്  വെടിവച്ച് വീഴ്ത്തുകയും ചെയ്തത്.  കടുവയെ (Tiger)  പിടികൂടാൻ  വയനാട്ടിൽ നിന്നുള്ള മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയ എത്തിയിരുന്നു. 


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)