കോഴിക്കോട്: താമരശേരി ചുരത്തില്‍ കടുവയിറങ്ങി. ചുരം ഒന്‍പതാം വളവിന് താഴെയാണ് പുലര്‍ച്ചെ രണ്ട് മണിയോടെ കടുവയെ കണ്ടത്.  കടുവയെ കണ്ട ലോറി ഡ്രൈവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഹൈവേ പോലീസ് സ്ഥലത്തെത്തി ആവശ്യമായ മുന്‍കരുതല്‍ നടപടികൾ സ്വീകരിച്ചു. കടുവ റോഡ് മുറിച്ചു കടന്ന് വനപ്രദേശത്തേക്ക് പോയി.


COMMERCIAL BREAK
SCROLL TO CONTINUE READING

വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. താമരശേരി ചുരത്തില്‍ കടുവയെ കണ്ടെത്തുന്നത് അപൂർവമാണ്. വയനാട് ലക്കിടി അതിര്‍ത്തിയോട് ചേർന്നുള്ള ഭാഗമായതിനാല്‍ തന്നെ ഇവിടെ നിന്ന് ആയിരിക്കാം ചുരം ഒമ്പതാം വളവിലേക്ക് കടുവ എത്തിയതെന്നാണ് നി​ഗമനം. കഴിഞ്ഞ ദിവസം തളിമല വിടിക്കുന്നിലെ ജന​വാസ മേഖലയിൽ കടുവയെ കണ്ടിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.