ഇടുക്കി: നയമക്കാട് എസ്റ്റേറ്റിൽ തൊഴുത്തില്‍ കെട്ടിയിട്ട കറവപശുക്കളെ കടുവ ആക്രമിച്ച് കൊന്നു. ഇന്നലെ രാത്രിയോടെയാണ് നയമക്കാട് ഈസ്റ്റ് ഡിവിഷനില്‍ കടുവയുടെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ മൂന്നാര്‍-ഉടുമലപ്പെട്ട് അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലപ്പെട്ട പശുക്കളുമായെത്തിയാണ് തൊഴിലാളികൾ റോഡ് ഉപരോധിച്ചത്. രണ്ടുമണിക്കൂറിലേറയായി റോഡ് ഉപരോധിച്ചതിനെ തുടർന്ന് തുടര്‍ന്ന് ഇരവികുളം ദേശിയോദ്യാനത്തില്‍ വിനോദസഞ്ചാരികള്‍ക്ക് കയറാന്‍ സാധിച്ചില്ല. പ്രതിഷേധത്തെ തുടർന്ന് വനപാലകർ പാർക്ക് അടച്ചു. ഇന്നലെ രാത്രിയോടെയാണ് നയമക്കാട് എസ്‌റ്റേറിലെ തൊഴിലാളികളുടെ ലയങ്ങളുടെ സമീപത്തെ തൊഴുത്തില്‍ കെട്ടിയിരുന്ന ആറ് പശുക്കളെ കടുവ ആക്രമിച്ചത്.


ALSO READ: താഴെ കാട്ടാന; കർഷകൻ മരത്തിൽ, കാത്തിരുന്നത് മണിക്കൂറുകൾ


പളനിസ്വാമി -മാരിയപ്പന്‍ എന്നിവരുടെ പശുക്കളാണ് കൊല്ലപ്പെട്ടത്. കടുവയുടെ ആക്രമണത്തില്‍ അഞ്ച് പശുക്കള്‍ കൊല്ലപ്പെട്ടു. ഒരു പശുവിന് അതീവ ​ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ പ്രകോപിതരായ തൊഴിലാളികള്‍ പശുക്കളെ കാണാനെത്തിയ വനപാലകരെ തടഞ്ഞുവെച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.