ഇടുക്കി: വണ്ടിപെരിയാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടെത്തിയതായി നാട്ടുകാർ. കഴിഞ്ഞ രാത്രിയിൽ വണ്ടിപെരിയാർ 56 ആം മൈലിന് സമീപം കടുവ ഇറങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രി ഏഴ് മണിയോടെയാണ് 56 ആം മൈലിന് സമീപം ദേശീയ പാതയോട് ചേർന്നുള്ള പ്രദേശത്ത് നാട്ടുകാർ കടുവയെ കണ്ടത്. പ്രദേശവാസിയായ സണ്ണിയുടെ വീട്ടിലെ പട്ടിക്കൂടിന് സമീപം കടുവ എത്തിയിരുന്നു. ജനവാസ മേഖലയിൽ നിലയുറപ്പിച്ച കടുവ വലിയ ശബ്‍ദത്തിൽ തുടർച്ചയായി ഗർജ്ജനം മുഴക്കിയിരുന്നതായും നാട്ടുകാർ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ മേഖലയിൽ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. എന്നാൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ മേഖലയിൽ കണ്ടെത്തി. ജനവാസ മേഖലയിൽ ഇറങ്ങുന്ന കടുവയെ പിടികുടാൻ അടിയന്തിരമായി കൂട് സ്ഥാപിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Gold Theft: തൃശൂരിൽ വൻ സ്വർണ കവർച്ച; തട്ടിയെടുത്തത് 3 കിലോ സ്വർണം


തൃശൂർ: തൃശൂരിൽ വൻ സ്വർണ കവർച്ച. കന്യാകുമാരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന 3 കിലോ സ്വർണമാണ് മോഷണം പോയത്. ഇന്നലെ രാത്രിയാണ് സംഭവം. ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിന്നും കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് സ്വർണം കൊണ്ടു പോകുകയായിരുന്നു. ഇതിനായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് കാറിൽ എത്തിയ സംഘം സ്വർണ്ണം കവർന്നത്.


ജ്വല്ലറി ജീവനക്കാരായ കല്ലൂർ സ്വദേശി റിന്റോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവരുടെ കൈയ്യിലായിരുന്നു സ്വർണമടങ്ങിയ ബാ​ഗ് സൂക്ഷിച്ചിരുന്നത്. കാറിൽ എത്തിയ സംഘം ഇവരുടെ കയ്യിൽ നിന്നും ബാ​ഗ് തട്ടിയെടുക്കുകയായിരുന്നു. വെള്ള ഡിസയർ കാറിൽ എത്തിയ സംഘമാണ് തങ്ങളുടെ പക്കൽ നിന്നും ആഭരണങ്ങൾ തട്ടിയെടുത്തതെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്.


ജ്വല്ലറിയിൽ പണിത ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം ചെന്നൈ എഗ്മോർ ട്രയിനിൽ കൊണ്ടു പോകാറുള്ളത് പതിവാണ്. ഇക്കാര്യം അറിയാവുന്നവരാണ് കവർച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ തൃശൂർ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.