Tiger Kannur: കണ്ണൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവ കുടുങ്ങി; കടുവയെ മയക്കുവെടിവച്ചു- വീഡിയോ
Kannur Tiger: കൊട്ടിയൂർ പന്നിയാംമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിംഗിന് എത്തിയ തൊഴിലാളികളാണ് കമ്പിവേലിയിൽ കടുവ കുടുങ്ങി നിൽക്കുന്നത് കണ്ടത്.
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കടുവ കുടുങ്ങി. കടുവയെ മയക്കുവെടിവച്ചു. കൊട്ടിയൂർ പന്നിയാംമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിംഗിന് എത്തിയ തൊഴിലാളികളാണ് കമ്പിവേലിയിൽ കടുവ കുടുങ്ങി നിൽക്കുന്നത് കണ്ടത്.
തുടർന്ന് വനം വകുപ്പ് സംഘം സ്ഥലത്തെത്തി. കടുവ കമ്പി വേലിയിൽ നിന്ന് രക്ഷപ്പെട്ട് പുറത്തേക്ക് ചാടാൻ സാധ്യതയുളളതിനാൽ പ്രദേശത്തേക്കുള്ള റോഡുകൾ അടച്ചു. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ALSO READ: മിഷൻ ബേലൂർ മഗ്ന ദൗത്യം തുടരുന്നു; വയനാട്ടിൽ ഇന്ന് ഹർത്താൽ
അതേസമയം, വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം തുടരുകയാണ്. ആന മണ്ണുണ്ടി പ്രദേശത്ത് വനമേഖലയിൽ തന്നെ തുടരുന്നതായാണ് വിവരം. ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം പുലർച്ചെ വനത്തിലേക്ക് തിരിച്ചു.
റേഡിയോ കോളർ സിഗ്നൽ ലഭിക്കുന്ന മുറക്ക് മയക്കുവെടി വെക്കാനുള്ള ആർആർടി – വെറ്റിനറി സംഘാംഗങ്ങൾ വനത്തിലേക്ക് തിരിക്കും. വന്യമൃഗ ശല്യം തുടർച്ചയായ പശ്ചാത്തലത്തിൽ ഇന്ന് വയനാട്ടിൽ വിവിധ കർഷക സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഫാർമേഴ്സ് റിലീഫ് ഫോറം ഉൾപ്പെടെയുള്ള സംഘടനകളാണ് വയനാട്ടിൽ വന്യമൃഗശല്യം രൂക്ഷമാകുന്നതിനെതിരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർഷക കോൺഗ്രസ് ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.