ഇടുക്കി: മൂന്നാറിൽ വീണ്ടും കടുവകൾ എത്തി. കന്നിമല ലോവർ ഡിവിഷനിലാണ് ജനവാസ മേഖലയിൽ കടുവകൾ എത്തിയത്. മൂന്ന് കടുവകളാണ് പ്രദേശത്ത് എത്തിയത്. തൊഴിലാളികൾ കടുവകളുടെ ദൃശ്യങ്ങൾ പകർത്തി. കഴിഞ്ഞ ദിവസം പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ പശു ചത്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു വർഷത്തിനിടെ നൂറിലധികം വളർത്തു മൃ​ഗങ്ങൾ കടുവയുടെ ആക്രമണത്തിനിരയായെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണമെന്നും കടുവകളെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നുമാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് കടുവ പശുവിനെ കൊലപ്പെടുത്തിയിരുന്നു.


വീണ്ടും ജനവാസ മേഖലയിൽ ഭീതി പരത്തി പടയപ്പ; കൃഷികൾ നശിപ്പിച്ചു


ഇടുക്കി: കാടുകയറിയ കാട്ടുകൊമ്പൻ പടയപ്പ വീണ്ടും ജനവാസ മേഖലയിലെത്തി. കുറ്റിയാർവാലിയിൽ രാത്രിയോടെ എത്തിയ പടയപ്പ കൃഷികൾ നശിപ്പിച്ചു. വനപാലകരെത്തി കാട്ടാനയെ തുരത്തിയെങ്കിലും വീണ്ടും തൊഴിലാളികൾ താമസിക്കുന്ന കൊരണ്ടിക്കാട് മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.


ജനവാസമേഖലയിലും ദേശീയ - അന്തർദേശീയ പാതകളിലും ഇറങ്ങി ഭീകരാന്തരീക്ഷം ഉണ്ടാക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുന പ്രവണത വർധിച്ചതോടെ ആനയെ ഉൾക്കാട്ടിലേക്ക് തുരത്താൻ വനം മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.


ALSO READ: മൂന്നാറിൽ പുലി പശുവിനെ കൊലപ്പെടുത്തി


തുടർന്ന് വനം വകുപ്പിൻ്റെ ആർആർടി സംഘം പടയപ്പയെ കാട്ടിലേക്ക് തുരത്തി. ഒരു മാസം മുൻപാണ് ആനയെ കാടുകയറ്റിയത്. എന്നാൽ ആന ഇപ്പോൾ വീണ്ടും ജനവാസമേഖലയിൽ എത്തിയതിൽ പ്രദേശവാസികൾ ഭീതിയിലാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.