മാനന്തവാടി:  വയനാട് മാനന്തവാടിയിൽ ടിപ്പർ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു.  മാനന്തവാടി കൽപ്പറ്റ സംസ്ഥാന പാതയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. മൂന്ന് യുവാക്കൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Asmiya Death: മതപഠന ശാലയിൽ 17 കാരിയുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ


അപകടത്തിൽ കണ്ണൂർ മാട്ടൂൽ സ്വദേശികളായ അഫ്രീദ് പള്ളിപ്പുര, മുനവർ എന്നിവരാണ് മരിച്ചത്.  ഇവരുടെ കൂടെ കാറിൽ ഉണ്ടായിരുന്ന മുനവർ എന്നയാൾക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.  ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.  ഇവർ വിനോദസഞ്ചാരത്തിനായി വയനാട്ടിലെത്തിയതായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടമുണ്ടായത് മാനന്തവാടി പച്ചിലക്കാട് ടൗണിലാണ്. വണ്ടിയോടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട്.


Also Read: ട്രെയിനിൽ യാത്രക്കാരന് കുത്തേറ്റു; അക്രമി പിടിയിൽ


എന്നാൽ ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ്  അപകടമുണ്ടാതെന്നും റിപ്പോർട്ടുണ്ട്.  കോഴിക്കോട് മാനന്തവാടിക്ക് പോകുന്ന ലോറിയും പനമരം കൽപ്പറ്റയിലേക്ക് പോവുകയായിരുന്ന ഇന്നോവയുമാണ് അപകടത്തിൽപ്പെട്ടത്.  അപകടത്തിൽ ഇന്നോവയുടെ മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു. ഇന്നോവ വെട്ടിപ്പൊളിച്ചാണ് രണ്ടുപേരുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


താനൂർ ബോട്ട് അപകടം: അന്വേഷണം തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരിലേക്ക്


മലപ്പുറം: ഇരുപത്തി രണ്ട് പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തിന്റെ അന്വേഷണം തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരിലേക്ക്. ബേപ്പൂരിലേയും പൊന്നാനിയിലേയും തുറമുഖ ഓഫീസുകളില്‍ നിന്നും ബോട്ടിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്നാണ് റിപ്പോർട്ട്.


Also Read: Budh Margi 2023: ഇന്നുമുതൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, ബുധ കൃപയാൽ ലഭിക്കും വൻ അഭിവൃദ്ധി!


സംഭവവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണ്. ഇതിനിടയിൽ അപകടത്തില്‍പ്പെട്ട ബോട്ടിന്റെ സാങ്കേതിക കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി കൊച്ചി സാങ്കേതിക സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്നോ നാളെയോ എത്തുമെന്നും റിപ്പോർട്ടുണ്ട്.  ഇവർ പ്രധാനമായും മീന്‍ പിടിത്ത വള്ളം യാത്രാബോട്ടാക്കിമാറ്റുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ 'അറ്റ്‌ലാന്റിക്' ബോട്ട് പാലിച്ചിട്ടുണ്ടോയെന്നായിരിക്കും  പരിശോധിക്കുക. അന്വേഷണ സംഘം ആവശ്യപ്പെടുന്നതനുസരിച്ചായിരിക്കും സാങ്കേതിക വിദഗ്ധർ എത്തുന്നത്.


അപകടത്തില്‍പ്പെട്ട അറ്റ്‌ലാന്റിക്ക് ബോട്ട് മീന്‍പിടിത്ത വള്ളം രൂപംമാറ്റി നിര്‍മ്മിച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.  ബോട്ടിന് അനുമതി നല്‍കിയതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നാണ് സംഘം പരിശോധിക്കുന്നത്.  ഇത് കൂടാതെ ബോട്ടുടമ പി നാസറിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് അന്വേഷണ സംഘം ഉടന്‍ അപേക്ഷ നല്‍കും. ഇയാള്‍ ഇപ്പോൾ തിരൂര്‍ സബ് ജയിലിലാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ബോട്ടപകടം ഉണ്ടാക്കിയത്.  സംഭവത്തിൽ 22 പേരുടെ ജീവൻ പൊലിഞ്ഞു.  സംഭവത്തിൽ ബോട്ടുടമയും സ്രാങ്ക് ജീവനക്കാരും ഉള്‍പ്പെടെ പത്തുപേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.