Malappuram: മലയാളം സർവ്വകലാശാല  ഭൂമിക്കച്ചവടം വിജിലൻസ് അന്വേഷിക്കും. മലപ്പുറം വെട്ടം പഞ്ചായത്തിലെ ഭൂമി ഏറ്റെടുത്തതിൽ നിയമ ലംഘനങ്ങളും ക്രമക്കേടും ഉണ്ടെന്ന് കാണിച്ച് പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ സമർപ്പിച്ച ഹർജിയിലാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

മുൻ വി.സി ഡോ.കെ ജയകുമാർ, ഇപ്പോഴത്തെ വൈസ് ചാൻസലർ അനിൽ വള്ളത്തോൾ അടക്കം എട്ടു ഉദ്യോഗസ്ഥരും ഇടപെടൽ നടത്തിയ മറ്റു ചിലരുമടക്കം 17 പേരെയാണ് പ്രതിചേർത്തിരിക്കുന്നത് . ഡിസംബർ 27നകം കേസിന്റെ പ്രാഥമിക അന്വേഷണം  പൂർത്തിയാക്കി റിപ്പോർട് നലകാൻ വിജിലന്സ് ആൻഡ് ആന്റി കറപ്‌ഷൻ  വിഭാഗത്തിന്റെ മലപ്പുറം ജില്ലയിലെ ഡിവൈഎസ്പിയോടാണ് കോടതി ആവശ്യപ്പെട്ടു.


ALSO READ: Former Chief Secretary CP Nair : മുൻ ചീഫ് സെക്രട്ടറിയും സാഹിത്യക്കാരനുമായ സിപി നായർ അന്തരിച്ചു


കേസിൽ അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാരിന്റെ മുൻ‌കൂർ അനുമതി വേണമോ എന്നതായിരുന്നു പ്രധാന നിയമ പ്രശനം. അപേക്ഷ നൽകിയിരുന്നു എങ്കിലും സർക്കാർ അത് നൽകാൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ ഈ വിഷയം കോടതി തന്നെ വിലയിരുത്തുകയും പ്രാഥമിക അന്വേഷണത്തിന് അനുമതിയുടെ ആവശ്യമില്ല എന്ന് കണ്ടെത്തുകയുമാണുണ്ടായത്. 


പരാതിയിൽ ഉന്നയിച്ചിട്ടുള്ള വിഷയങ്ങൾ നിയമലംഘനങ്ങൾ:


2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചു കൊണ്ട് പൊതു പരസ്യങ്ങളിലല്ലാതെ രഹസ്യാത്മകമായിട്ടാണ് ഭൂമി ഏറ്റെടുക്കൽപ്രക്രിയ നടത്തിയത് 
ഈ ഭൂമിയിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും ഉണ്ട്. 2008 ലെ നിയമം ലംഘിക്കപ്പെട്ടിരിക്കുന്നു. ഇത് സംബന്ധിച്ച് വെട്ടം പഞ്ചായത്തിന്റെ പ്രമേയം ഉണ്ട്.


ഒരു  നിർമാണവും നടത്താൻ  പാടില്ലാത്ത തണ്ണീര്ത്തടമാണിത്.
പദ്ധതിയുടെ  പാരിസ്ഥിതികാഘാത പഠനങ്ങളും സാമൂഹ്യാഘാത പഠനങ്ങളും നടത്തിയിട്ടില്ല.


തീരദേശ സംരക്ഷണ നിയമം അനുസരിച്ചു ' നോ ഡെവലപ്മെന്റ് മേഖല' യാണിത്.


ഇവിടെയുള്ള നിർമ്മാണത്തിന് തീരദേശ മാനേജ്‌മെന്റ് അതോറിറ്റിയുടെ  (CZMA) അനുമതി തേടിയിട്ടില്ല.


ALSO READ: Pneumococcal Vaccine : സംസ്ഥാനത്ത് കുട്ടികൾക്കായുള്ള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിച്ചു


അഴിമതി 


ഭൂമിയുടെ വില നിശ്ചയിച്ചത് ഭൂവുടമകളുമായുള്ള ചർച്ചകളിൽ കൂടിയാണ്. ഒരു വിധ സുതാര്യമായ നടപടിക്രമങ്ങളും    സ്വീകരിച്ചിട്ടില്ല.


ഇതിനു നിശ്ചയിച്ചിരിക്കുന്ന വില ആ പ്രദേശത്തു നിലവിലുള്ള കമ്പോളവിലയേക്കാൾ വളരെ കൂടുതലാണ്.


ഭൂമി കൈമാറ്റം നടക്കുന്നതിനു മുമ്പ് തന്നെ പണം നൽകാൻ നടപടി എടുത്തു.


ഭൂമി വാങ്ങുന്നത് സംബന്ധിച്ചുള്ള തീരുമാനം ആകുന്നതിനു മുമ്പ് തന്നെ നെൽവയൽ തണ്ണീർത്തടനിയമത്തിൽ ഇളവിനായി അപേക്ഷ നൽകി.


ഇത്തരം നിയമവിരുദ്ധമായ ഇടപാടുകൾക്ക്‌ ഒന്നാം പ്രതിയും മറ്റു പ്രതികളുമായി ഗൂഡാലോചന നടത്തി. 


ഈ പ്രതികളിൽ ചിലർക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.