Thiruvananthapuram : സംസ്ഥാനത്ത് യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (Pneumococcal Vaccine) വിതരണം ഇന്ന് മുതൽ ആരംഭിച്ചു. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ വാക്‌സിനാണ് ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍. നിലവിൽ വാക്‌സിൻ വിതരണത്തിന്റെ ഭാഗമായി 55,000 വാക്‌സിൻ ഡോസുകൾ സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ട്. ആദ്യമാസം 40,000 വാക്‌സിൻ ഡോസുകളാണ് നല്കാൻ ഉദ്ദേശിക്കുന്നത്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ (Health Minister Veena George) സാന്നിധ്യത്തില്‍ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ (Hospital) ഇന്ന് രാവിലെ എട്ട് മണി മുതലാണ് വാക്‌സിൻ വിതരണം ആരംഭിച്ചത്. ജില്ലകളില്‍ അടുത്ത വാക്‌സിനേഷന്‍ ദിനം മുതല്‍ ഈ വാക്‌സിന്‍ ലഭ്യമാകുന്നതാണ്.
ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നര മാസം പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ നല്‍കണമെന്ന് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. കുഞ്ഞിന് ഒന്നര മാസത്തില്‍ മറ്റ് വാക്‌സിനെടുക്കാനുള്ള സമയത്ത് മാത്രം പിസിവി നല്‍കിയാല്‍ മതി. ഈ വാക്‌സിന്റെ ആദ്യ ഡോസ് (First Dose) എടുക്കാനുള്ള ഉയര്‍ന്ന പ്രായപരിധി ഒരു വയസാണ്. ഒന്നരമാസത്തെ ആദ്യ ഡോസിന് ശേഷം മൂന്നര മാസം ഒമ്പത് മാസം എന്നിങ്ങനെയാണ് വാക്‌സിന്‍ നല്‍കേണ്ടത്.
ALSO READ: Covid protocols പാലിച്ച് നെഹ്റു ട്രോഫി വള്ളംകളി നടത്താനാകുമോയെന്ന് പരിശോധിക്കും; അന്തിമ തീരുമാനം ഉടൻ
ആദ്യ മാസം 40,000 കുഞ്ഞുങ്ങള്‍ക്ക് വാക്‌സിൻ നൽകി ഒരു വര്ഷം കൊണ്ട് 4.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് വാക്‌സിൻ നൽകാനാണ് ആരോഗ്യ വകുപ്പ് ഇപ്പോൾ ലക്ഷ്യമിടുന്നത്. വാക്‌സിൻ വിതരണത്തിന്റെ ഭാഗമായി എത്തിച്ച വാക്‌സിൻ ഡോസുകൾ എല്ലാ ജില്ലകളിലും വിതരണം ചെയ്ത് കഴിഞ്ഞുവെന്നും അരരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ALSO READ: Congress: കോൺഗ്രസിൽ വീണ്ടും രാജി; മുൻ കെപിസിസി സെക്രട്ടറി സിപിഎമ്മിലേക്ക്
സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...