വധഗൂഢാലോചന കേസില്‍ ദിലീപിന്‍റെ സഹോദരി ഭർത്താവ് സുരാജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
ക്രൈംബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപിന്‍റെ സഹോദരി ഭർത്താവ് സുരാജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽവെച്ചാണ് ചോദ്യം ചെയ്തത്. ദിലീപിന്റെ സഹോദരൻ അനൂപ് നാളെ ചോദ്യം ചെയ്യലിന് ഹാജരാകും. ക്രൈംബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
കോടതി അനുമതിയോടെ നടന്ന മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യൽ ആണ് ഇന്ന് ആരംഭിച്ചത്. ക്രൈംബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ട ചോദ്യം ചെയ്യൽ. മുൻകൂർ ജാമ്യാപേക്ഷ ശക്തമായി പ്രോസിക്യൂഷൻ എതിർത്തെങ്കിലും ദിലീപിനും കൂട്ടു പ്രതികൾക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷം നടൻ ദിലീപിനെയും ഈയാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ലഭിച്ചിട്ടുണ്ട്. ഇത് കൈമാറണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപക്ഷ നൽകും.
നിർണായക വിവരങ്ങൾ ഫോറൻസിക് പരിശോധന ഫലത്തിലൂടെ ലഭിക്കുമെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. അതേസമയം വധഗൂഡാലോചനക്കേസിൻ്റ എഫ്ഐആർ തന്നെ റദ്ദാക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനിടെ, ദിലീപിൻ്റെ അഭിഭാഷകന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അഡ്വ.ബി രാമൻപിള്ളയ്ക്ക് നോട്ടീസ് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...