Thiruvananthapuram : സഹകരണ മേഖലയിലെ ഒറ്റപ്പെട്ട രൂപത്തിലുള്ള ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ക്രമക്കേടുകള്‍ ഉണ്ടാകാതിരിക്കാന്‍ സമഗ്രമായ നിയമ ഭേദഗതി അടിയന്തരമായി നടപ്പിലാക്കുമെന്ന് സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍. അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

യുവജന സഹകരണ സംഘങ്ങളുടെ ഉദ്ഘാടന യോഗത്തിലെ അദ്ധ്യക്ഷ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.  രാജ്യത്ത് ഒരിടത്തും കാണാന്‍ കഴിയാത്ത തരത്തിലുള്ള വൈവിദ്ധ്യങ്ങളായ പദ്ധതികള്‍ ഉള്‍പ്പെട്ട സഹകരണ സംഘങ്ങളാണ് യുവജന സഹകരണ സംഘങ്ങളിലൂടെ സ്ഥാപിക്കപ്പെടുന്നതെന്ന് സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍.


ALSO READ : സംസ്ഥാനത്ത് ഏഴ് പുതിയ ഡിസ്പെൻസറികൾക്ക് ESI കോർപ്പറേഷന്റെ അനുമതി ലഭിച്ചതായി മന്ത്രി V.Sivankutty


ചരിത്ര ഏടുകളില്‍ സ്ഥാനം പിടിക്കുന്ന തരത്തിലുള്ള പുതിയ കാല്‍വയ്പ്പാണ് യുവജന സഹകരണ സംഘങ്ങള്‍. നിര്‍മ്മാണം, വ്യവസായം, വ്യാപാരം, ഐടി, കാര്‍ഷിക സേവന രംഗത്തുമുള്ള വിവിധ പദ്ധതികളാണ് യുവ സംഘങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്. എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന തരത്തിലുള്ളവയും കൂടിയാണിവ. ഇവര്‍ക്ക് ഭാവിയില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനായി ആവശ്യമായ പരിശീലനവും സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു.


ALSO READ : സംസ്ഥാനത്തിന് 10 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി Health Minister Veena George


പ്രതിസന്ധി ഘട്ടങ്ങളില്‍ സാധാരണക്കാര്‍ക്ക് ആവശ്യമായ സഹായങ്ങളുമായി എത്തി ഒരു സമാന്തര സാമ്പത്തിക സങ്കേതമായി മാറി വിപുലമായ രീതിയിലാണ് ഇന്ന് സഹകരണ മേഖല പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. പ്രളയകാലത്തും മഹാമാരിക്കാലത്തും ജനങ്ങള്‍ക്കായി നിരവധി പദ്ധതികളാണ്  സഹകരണ മേഖല ഏറ്റെടുത്തത്. വായ്പാ പലിശ ഇളവ്, കുറഞ്ഞ പലിശ നിരക്കില്‍ വായ്പ, 2600 കുടുംബങ്ങള്‍ക്ക് ഭവന പദ്ധതി തുടങ്ങിയവയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 226 കോടി രൂപ നല്‍കാനും സഹകരണ മേഖലയ്ക്കു കഴിഞ്ഞു.


ALSO READ : Polytechnic Courses : പോളിടെക്നിക്ക് കോളേജുകൾ ന്യൂ ജനറേഷൻ ആകുന്നു, പുതിയ ഉടൻ ആരംഭിക്കുമെന്ന് വകുപ്പ് മന്ത്രി


വിദ്യാതരംഗിണി പദ്ധതി വഴി വിദ്യാര്‍ത്ഥികള്‍ക്ക് 78 കോടി രൂപ മൊബൈല്‍ ഫോണും ടാബ് ലെറ്റും ലാപ്‌ടോപ്പും വാങ്ങുന്നതിനും അനുവദിച്ചു. ഇത്തരത്തില്‍ എല്ലാ മേഖലയിലും സഹകരണ മേഖലയില്‍ നിരവധി ഇടപെടലുകള്‍ നടത്തിയ സഹകരണ മേഖലയുടെ മറ്റൊരു ചരിത്രപരമായ കാല്‍വയ്പ്പാണ് യുവജന സഹകരണ സംഘമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.