തിരുവനന്തപുരം: സംസ്ഥാനത്തിന് 10,07,570 ഡോസ് കോവിഷീല്‍ഡ് (Covishield) വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,41,160, എറണാകുളത്ത് 3,96,640 കോഴിക്കോട് 2,69,770 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് (Covid Vaccine)അനുവദിച്ചത്.
എറണാകുളത്തേയും കോഴിക്കോട്ടേയും വാക്‌സിന്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് രാത്രിയോടെ വാക്‌സിന്‍ എത്തുന്നതാണ്. ലഭ്യമായ വാക്‌സിന്‍ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്‌സിന്‍ എത്തിച്ചേരുന്ന മുറയ്ക്ക് എത്രയും വേഗം വാക്‌സിനേഷന്‍ പുനരാരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ: Kerala COVID Update സംസ്ഥാനത്ത് ഇന്ന് 19,688 കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു, TPR 16.71
അതേസമയം, ഇന്ന് സംസ്ഥാനത്ത് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട 670, ഇടുക്കി 506, കാസര്‍ഗോഡ് 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. ഇതുവരെ 3,25,08,136 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,631 ആയി. 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വയനാട് 17, പാലക്കാട് 10, പത്തനംതിട്ട, കണ്ണൂര്‍ 9 വീതം, തൃശൂര്‍ 8, കാസര്‍ഗോഡ് 7, കൊല്ലം, കോട്ടയം, എറണാകുളം 5 വീതം, ആലപ്പുഴ 4, തിരുവനന്തപുരം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,561 പേര്‍ രോഗമുക്തി നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...