കണ്ണൂർ: മത്സരം ആരംഭിക്കും മുന്നേ ഫുട്ബോൾ ലോകകപ്പ് മത്സരത്തിന്‍റെ ആവേശം നാട്ടിലെങ്ങും ഉയർന്നു കഴിഞ്ഞു. ഇഷ്ട ടീമുകളുടെ കട്ടൗട്ടുകളും കൊടി തോരണങ്ങളുമായി ആവേശം ചോരാതെ ലോകഫുട്ബാൾ മാമാങ്കത്തെ കാത്തിരിക്കുകയാണ് ഗ്രാമീണ ഫാൻസ് കൂട്ടായ്മകൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇഷ്ട ടീമായ അർജന്‍റീനയ്ക്കു വേണ്ടി ലയണൽ  മെസ്സിയുടെ പേരിൽ ക്ഷേത്രത്തിൽ കൂത്ത് നേർച്ച നടത്തിയിരിക്കുകയാണ് കണ്ണൂർ കരിവെള്ളൂരിലെ അയത്ര വയലിലെ എം വിപിൻ. കൂത്ത് നേർച്ചയുടെ റസീറ്റ് മണിക്കൂറുകൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.

Read Also: Sabarimala: പമ്പ സർവീസ് എല്ലാം 'സ്പെഷ്യൽ'; ഭക്തരെ പിഴിഞ്ഞ് കെഎസ്ആർടിസി


ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകളുടെ ഉയരം കൂട്ടിക്കൊണ്ടുള്ള മത്സരങ്ങൾ ഒരു ഭാഗത്ത് തകൃതിയായി നടക്കുമ്പോൾ കരിവെള്ളൂർ അയത്രവയൽ മധുരങ്കോട്ടെ എം വിപിൻ, ഇഷ്ട ടീമായ അർജൻ്റീനയ്ക്കു വേണ്ടി ക്ഷേത്രത്തിൽ ഒരു കൂത്ത് തന്നെ നേർന്നു. തുലാമാസത്തിലെ മത്തവിലാസം കൂത്തു കൊണ്ട് പ്രശസ്തമായ കരിവെള്ളൂർ മഹാശിവക്ഷേത്രത്തിലായിരുന്നു വിപിന്‍റെ കൂത്ത് നേർച്ച. 


സന്താനഭാഗ്യത്തിനും ഇഷ്ട കാര്യസാധ്യത്തിനുമായാണ് വിശ്വാസികൾ കൂത്ത് നടത്താറ്. എന്നാൽ ലയണൽ മെസ്സിയുടെ പേരിൽ തന്നെ കൂത്ത് നേർന്നു വിപിൻ. മെസ്സിയുടെ നഷത്രമറിയാത്തതിനാൽ നേർച്ച റസീറ്റിൽ അതു ചേർക്കാനായില്ല. 


നക്ഷത്രമില്ലെങ്കിലും റസീറ്റ് അയത്രവയലിലെ അർജന്‍റീന ഫാൻസ് അങ്ങ് വൈറലാക്കി. വിപിന്‍റെ നേർച്ചയ്ക്ക് ഫലമുണ്ടാകുമോ എന്നറിയാൻ ഇനി കാത്തിരിപ്പാണ്. എന്തായാലും അർജന്‍റീനയെ ജയിപ്പിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം ഇനി ഈ കൂത്തിന്‍റേതു കൂടിയായി തീർന്നിരിക്കുകയാണ്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്