5000ത്തിൽ താഴാതെ സംസ്ഥാനത്തെ COVID ; Test Positivity 9 ശതമാനത്തിന് അരികിൽ
സംസ്ഥാനത്ത് ഇന്ന് 5051 പേർക്ക് കോവിഡ് 19. 25 മരണം കോവിഡ് മൂലമാണ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5051 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 8.83% ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 25 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 50തോളം ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ. യുകെയിൽ നിന്ന് വന്ന 4 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. വീണ്ടും ആയിരം കടന്ന് എറണാകുളത്തെ കണക്ക്.
എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂർ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283, വയനാട് 244, പാലക്കാട് 239, കണ്ണൂർ 151, കാസർഗോഡ് 86 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക്.
ALSO READ: BJP സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് COVID
കേരളത്തിൽ ആരോഗ്യ പ്രവർത്തകരിൽ രോഗബാധ വർധിക്കുന്നു. 36 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. മറ്റൊരു ആശങ്ക ഉറവിടം വ്യക്തമല്ലാത്ത 448 പേരുടെ രോഗബാധയാണ്. കൂടാതെ സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വന്നവരിൽ 78 പേർക്ക് മാത്രമാണ് രോഗം ബാധിച്ചിരിക്കുന്നത്. 4489 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. എറണാകുളം 596, കോട്ടയം 480, പത്തനംതിട്ട 471, കോഴിക്കോട് 450, മലപ്പുറം 417, ആലപ്പുഴ 425, തൃശൂർ 418, കൊല്ലം 284, തിരുവനന്തപുരം 176, ഇടുക്കി 263, വയനാട് 232, പാലക്കാട് 82, കണ്ണൂർ 111, കാസർഗോഡ് 84 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്നും 25 മരണങ്ങൾ കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം (COVID Death) 3234 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5638 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 340, കൊല്ലം 270, പത്തനംതിട്ട 545, ആലപ്പുഴ 485, കോട്ടയം 349, ഇടുക്കി 65, എറണാകുളം 1102, തൃശൂർ 395, പാലക്കാട് 210, മലപ്പുറം 545, കോഴിക്കോട് 517, വയനാട് 256, കണ്ണൂർ 458, കാസർഗോഡ് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,445 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,28,060 പേര്‍ ഇതുവരെ കോവിഡില്‍ (COVID 19) നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,370 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1379 പേരെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ALSO READ: Corona Vaccination: സംസ്ഥാനം വാക്സിൻ വിതരണത്തിന് സജ്ജമെന്ന് ആരോഗ്യമന്ത്രി
മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ പന്തളം മുൻസിപ്പാലിറ്റി (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 31, 32), പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുൻസിപ്പാലിറ്റി (27), പുതുപരിയാരം (11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. മൂന്ന് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 446 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA