ഇന്നത്തെ കൊവിഡ് അവലോകന യോഗം മാറ്റി; നാളെ യോഗം ചേർന്നേക്കും
നിയന്ത്രണങ്ങളിലും ഇളവുകളിലും ഇന്നത്തെ അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. സംസ്ഥാനത്ത് ടിപിആർ കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നത് ഒരാശ്വാസമാണ്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരാനിരുന്ന കൊവിഡ് അവലോകന യോഗം മാറ്റി. നാളെ യോഗം ചേരാനാണ് സാധ്യത. ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് (Covid19) കേസുകള്‍ ഉയരുമോ എന്ന ആശങ്ക ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നതിനിടെയാണ് നാളത്തെ യോഗം മാറ്റിവച്ചത്.
നിയന്ത്രണങ്ങളിലും ഇളവുകളിലും ഇന്നത്തെ അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. സംസ്ഥാനത്ത് ടിപിആർ കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നത് ഒരാശ്വാസമാണ്.
Also Read: Covid update kerala: സംസ്ഥാനത്ത് ഇന്ന് 10,402 പേർക്ക് കൊവിഡ്; TPR 16.41
ടിപിആർ കുതിച്ചുയരുമ്പോഴും രോഗികളുടെ (Covid19) എണ്ണം കൂടുന്നില്ല എന്നുള്ളതാണ് സംസ്ഥാനത്തിന് ഏക ആശ്വാസം. സംസ്ഥാനത്ത് ഓരോ ദിവസം കഴിയുംതോറും പരിശോധനകളും വാക്സീനേഷനും കുറയുകയാണെങ്കിലും ടിപിആർ കുത്തനെ ഉയരുന്നു.
സംസ്ഥാനത്ത് ഇന്നലെ 10,402 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,494 ആയിട്ടുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 572 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...