തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബാറുകൾ (Bar) തുറക്കില്ല. തിരുവോണ ദിനം പ്രമാണിച്ചാണ് ബാറുകൾ അടച്ചിടാൻ തീരുമാനമായത്. ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ നാളെ സംസ്ഥാനത്ത് മദ്യശാലകൾ ഒന്നും തന്നെ പ്രവർത്തിക്കില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓണത്തിരക്ക് പ്രമാണിച്ച്  മദ്യശാലകളുടെ പ്രവർത്തന സമയം നേരത്തെ കൂട്ടിയിരുന്നു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ തുറക്കാനായിരുന്നു എക്സൈസ് (Excise) കമ്മീഷണർ നേരത്തെ ഉത്തരവിട്ടത്. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണ് സമയം നീട്ടി നൽകിയത് എന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. സമയം നീട്ടി നൽകണമെന്ന ബെവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.


ALSO READ: Onam 2021: മുഖ്യമന്ത്രിയും ഗവര്‍ണറും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു


നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകൾ തുറന്നിരുന്നത്. തിരുവോണത്തോടെ ഓണത്തിരക്ക് അവസാനിക്കുമെന്ന പശ്ചാത്തലത്തിൽ പ്രവർത്തന സമയം നീട്ടിയ തീരുമാനം സർക്കാർ പിൻവലിക്കുമോയെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ തിരുവോണത്തിന് ബാറുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.