തിരുവനന്തപുരം: ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഓണാശംസകള്‍ നേർന്നു. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നമ്മളിൽ നിറയ്ക്കട്ടെ. ഐക്യത്തോടെ നമ്മെ ചേർത്തു നിർത്തട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഓണ സന്ദേശം:-
ഒരുമയുടെയും സ്നേഹത്തിന്‍റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീർത്തും പുതുവസ്ത്രങ്ങൾ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേൽക്കുകയാണ്. പ്രതിബന്ധങ്ങൾ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസ്സുകളിൽ പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നമ്മളിൽ നിറയ്ക്കട്ടെ. ഐക്യത്തോടെ നമ്മെ ചേർത്തു നിർത്തട്ടെ. സമത്വവും സമാധാനവും സാഹോദര്യവും ഉയർത്തിപ്പിടിച്ചു നല്ല നാളേകൾക്കായി നമുക്കൊരുമിച്ച് മുന്നേറാം. എല്ലാവർക്കും ഹൃദയപൂർവ്വം തിരുവോണ ദിനാശംസകൾ നേരുന്നു.
സംസ്ഥാന ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാനും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഓണാശംസകള്‍ നേര്‍ന്നു.
ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന നല്‍കിയ ഓണാശംസ:-
"സമത്വവും ഒരുമയും ഐശ്വര്യവും നിറഞ്ഞ ഒരു നല്ലകാലത്തിന്‍റെ ഓര്‍മ പുതുക്കുന്ന ഓണം ഓരോ മനസ്സിലും ഭവനത്തിലും ഉത്സവത്തിന്‍റെ സ്വര്‍ഗീയാനന്ദം പകരട്ടെയെന്ന് ഞാനാശംസിക്കുന്നു. ഓണത്തിന്‍റെ ഈണവും സമ്പല്‍സമൃദ്ധിയുടെ തിളക്കവും കേരളം നല്‍കുന്ന ഒരുമയുടെയും സമത്വത്തിന്‍റെയും സ്നേഹസന്ദേശമായി ലോകമെങ്ങും പരക്കട്ടെ " ...
മലയാളത്തില്‍ ഗവര്‍ണര്‍ ഓണസന്ദേശം നല്‍കുന്ന വീഡിയോയും രാജ്ഭവന്‍ പുറത്തിറക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA