മൂന്നാർ സന്ദർശനത്തിനിടെ വിനോദ സഞ്ചാരികളുടെ ട്രാവലർ മറിഞ്ഞു; 22 പേർക്ക് പരിക്ക്
എറണാകുളത്ത് നിന്നുമെത്തിയ വിനോദസഞ്ചാരി സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ട്രാവലറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. ഡ്രൈവറുടെ സമയോചിത ഇടപെൽ വൻ അപകടം ഒഴിവാക്കി
മൂന്നാർ : എറണാകുളത്ത് നിന്നും മൂന്നാർ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾ സംഘം സഞ്ചരിച്ച് വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. എറണാകുളം പനങ്ങാട് ചെമ്മീൻ കെട്ടിൽ ജോലി ചെയ്യുന്ന തൊഴിലാളി സ്ത്രീകളും കുടുംബാംഗങ്ങളും സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽ പെട്ടത്. ആനച്ചാൽ വണ്ടർവാലി പാർക്കിന് സമീപം ബ്രേക്ക് നഷ്ടപ്പെട്ട് ട്രാവലർ മറിയുകയായിരുന്നു.
ഇന്ന് വ്യാഴാഴ്ച രാവിലെയാണ് സംഘം മൂന്നാർ സന്ദർശനത്തിനായി എറണാകുളത്ത് നിന്നും എത്തിയത്. ഇതിനുശേഷം വൈകിട്ടോടെ എറണാകുളത്തേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിക്കുന്നത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. ഉടൻ തന്നെ ഡ്രൈവർ നടത്തിയ സമയോചിതമായ ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കി.
ALSO READ : മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; മനംനൊന്ത് അമ്മയും മൂത്ത മകനും ജീവനൊടുക്കി
ഡ്രൈവർ പാങ്ങാട് ഞാവതടത്തിൽ സുധൻ (56) യാത്രക്കാരായിരുന്ന ചാത്തമ്മ സ്വദേശികളായ രമണി വേലായുധൻ (61), പി കെ ശാന്ത (64), അശോകൻ (58), സുശീല (50), സീനത്ത് (56), കുഞ്ഞുപെണ്ണ് (70), വത്സല (45), ഇന്ദിര (47), കുമാരി (56), സീനത്ത് (55), സുലേതാ (57), സുലേതയുടെ കൊച്ചുമകൾ ശ്രീലക്ഷ്മി (7), പി എ രാധ (57), പനങ്ങാട് സ്വദേശികളായ പച്ച (68), അനാമിക (15), അഖില (11), ആയുഷ് (4), ലീല (69), ബുഷറ (55), സൂര്യ (38) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...