തന്‍റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് നടന്‍  ടൊവിനോ തോമസ് അറിയിച്ചു.  താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്‍റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (SVEEP) അംബാസ്സഡർ ആയതിനാല്‍ തന്‍റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ടൊവിനോ തോമസ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ലോക്സഭാ തിരഞ്ഞെടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു, എന്നാണ് കേരളത്തിൽ?


മാത്രമല്ല ആരെങ്കിലും ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ടോവിനോ വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു മുന്നണി സ്ഥാനാര്‍ത്ഥിയുമൊത്തുള്ള ടോവിനോയുടെ  ഫോട്ടോ ഡിജിറ്റൽ പോസ്റ്റര്‍ ആക്കി സോഷ്യൽ മീഡിയയിൽ ഉപയോഗിച്ചതിന് പിന്നാലെയായിരുന്നു തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ നടൻ പ്രതികരണവുമായി രംഗത്തെത്തിയത്.


Also Read:  കുംഭ രാശിയിൽ ശനിയുടെ ഉദയം; ഈ 6 രാശിക്കാർക്ക് ഇന്നുമുതൽ സുവർണ്ണ നേട്ടങ്ങൾ!


 



Also Read: 150 വർഷത്തിനു ശേഷം അപൂർവ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ!


 


തൃശൂർ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാർ ആണ് ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനിൽ കുമാർ ചിത്രം പങ്കുവെച്ചത്. ഇരുവരും തമ്മിലുള്ള സൗഹൃദം പറഞ്ഞ കുറിപ്പിൽ വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്‍റെ സ്നേഹത്തിന് നന്ദിയെന്നും സുനിൽ കുമാർ കുറിച്ചിറ്റുമുണ്ടായിരുന്നു. എന്നാൽ ഇപ്പോള്‍ ഈ കുറിപ്പ് നീക്കം ചെയ്തിട്ടുണ്ട്. പിന്നാലെയാണ് ടൊവിനോയുടെ വിശദീകരണവുമായി ടോവിനോ രംഗത്തെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.