Central Motor Vehicle Rules: റോഡിലൂടെ സഞ്ചരിക്കുമ്പോഴും വാഹനമോടിയ്ക്കുമ്പോഴും ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.  റോഡ് ഗതാഗതം സുഗമവും  അപകടരഹിതവുമാക്കുന്നതിനായാണ് ഈ നിയമങ്ങള്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിരിയ്ക്കുന്നത്..  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ഈ നിയമങ്ങളില്‍ സമയാസമയങ്ങളില്‍  നിരവധി മാറ്റങ്ങളും സര്‍ക്കാര്‍ വരുത്താറുണ്ട്. വാഹനമോടിയ്ക്കുന്ന വ്യക്തികള്‍ ഈ നിയമങ്ങളെക്കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ ഒരു ചെറിയ പിഴവ് വലിയ പണനഷ്ടമാവും വരുത്തിവയ്ക്കുക. 


Also Read: Kitchen Vastu Tips: അടുക്കള നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, സമ്പത്തും പുരോഗതിയും അടിക്കടി വര്‍ദ്ധിക്കും
  
എല്ലാവരും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നത് അലിഖിത നിയമമാണ്. പൊതുനിരത്തില്‍ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാല്‍ നിങ്ങള്‍ക്ക് പിഴ അടയ്ക്കേണ്ടി വരും, അല്ലെങ്കില്‍  ചിലപ്പോള്‍ ജയിൽ ശിക്ഷയും ലഭിക്കാം. അതിനാല്‍ ട്രാഫിക് നിയമങ്ങളെക്കുറിച്ചും അതില്‍ സര്‍ക്കാര്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.  


Also Read:  Post Office Monthly Interest Scheme: പോസ്‌റ്റോഫീസിന്റെ ഈ പദ്ധതിയിൽ പണം നിക്ഷേപിക്കൂ; വൻ ലാഭം നേടാം
  
എന്നാല്‍, ചില നിയമങ്ങളെക്കുറിച്ച് നമുക്ക് അറിവില്ലായിരിയ്ക്കാം. ഈ നിയമങ്ങളുടെ ലംഘനം  പലപ്പോഴും സംഭവിക്കാറുണ്ട്. എന്നാല്‍ ഇതും ഏറെ ഗൗരവമുള്ള കാര്യമാണ്. റോഡിലൂടെ യാത്ര ചെയ്യുന്നവർ ട്രാഫിക് നിയമങ്ങൾ അറിഞ്ഞിരിക്കണം. ഈ സാഹചര്യത്തിൽ, അധികമാരും ശ്രദ്ധിക്കാത്ത ഒരു ട്രാഫിക് നിയമത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാം. കാരണം, ഈ നിയമം ലംഘിച്ചതായി കണ്ടെത്തിയാല്‍  10,000 രൂപ പിഴ ഉറപ്പാണ്....!! 


Also Read: Rupee Vs Dollar: ചരിത്രം കുറിച്ച് റെക്കോഡ് തകര്‍ച്ചയില്‍ രൂപ..!! ഡോളറിനെതിരെ 78 ലെത്തി രൂപയുടെ മൂല്യം


അടിയന്തര സേവനങ്ങള്‍ നല്‍കുന്ന വാഹനങ്ങൾക്ക് വഴി നൽകുക


അടിയന്തര സേവനങ്ങള്‍ നല്‍കുന്ന വാഹനങ്ങൾക്ക്, അല്ലെങ്കില്‍ എമർജൻസി വാഹനങ്ങൾക്ക് വഴി കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ നിയമം. നിലവിലെ നിയമങ്ങള്‍ അനുസരിച്ച്, പൊതു നിരത്തില്‍ അടിയന്തര സേവനങ്ങള്‍ നല്‍കുന്ന വാഹനങ്ങൾക്ക് കടന്നുപോകാന്‍ വഴി നല്‍കേണ്ടതുണ്ട്. അതായത്, നിങ്ങളുടെ വാഹനത്തിന് പിന്നാലെ ഒരു ആംബുലന്‍സ് അല്ലെങ്കില്‍ അഗ്നിശമനസേനയുടെ വാഹനം കണ്ടാല്‍ അവയ്ക്ക് കടന്നുപോകാന്‍ വഴി നല്‍കണം. അഥവാ നിങ്ങള്‍  ഇത്തരം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ വഴി നല്‍കിയില്ല എങ്കില്‍ നിങ്ങള്‍ ചെയ്ത കുറ്റത്തിന് വലിയ തുക പിഴ ഈടാക്കും.  


ഫയർ എഞ്ചിൻ, ആംബുലൻസ് തുടങ്ങിയ എമർജൻസി വാഹനങ്ങൾക്ക് വഴി നൽകേണ്ടത് നിർബന്ധമാണ്. ഭേദഗതി വരുത്തിയ മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ സെക്ഷൻ 194(E) പ്രകാരം നിങ്ങള്‍ക്കെതിരെ പിഴ ഈടാക്കാം. അതായത് ഇത്തരം വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ല എങ്കില്‍ നിങ്ങള്‍ക്ക്  10,000 രൂപ വരെ പിഴ ചുമത്താം. 


ഭേദഗതി വരുത്തിയ എംവി നിയമത്തിലെ 194 (E) വകുപ്പ്  പൊതു നിരത്തില്‍  അഗ്നിശമന സേന, ആംബുലൻസ് തുടങ്ങിയ എമർജൻസി സർവീസുകളുടെ വാഹനങ്ങളെ സുഗമമായി കടന്നുപോകാന്‍  അനുവദിക്കാത്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.