Rupee Vs Dollar: ചരിത്രം കുറിച്ച് റെക്കോഡ് തകര്‍ച്ചയില്‍ രൂപ..!! ഡോളറിനെതിരെ 78 ലെത്തി രൂപയുടെ മൂല്യം

ഡോളറിന് മുന്‍പില്‍ കിതച്ച് ഇന്ത്യന്‍ രൂപ,  ചരിത്രം തിരുത്തി റെക്കോഡ് തകര്‍ച്ചയിലെത്തിയിരിയ്ക്കുകയാണ് രൂപ.  

Written by - Zee Malayalam News Desk | Last Updated : Jun 13, 2022, 12:31 PM IST
  • വിപണിയില്‍ ഇന്ത്യൻ രൂപ തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ 78 രൂപ കടന്നിരിയ്ക്കുകയാണ്.
  • ഇന്‍റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ 78.20 ൽ ആരംഭിച്ച രൂപ പിന്നീട് യുഎസ് ഡോളറിനെതിരെ 78.29 രൂപയിലേക്ക് താഴ്ന്നു
Rupee Vs Dollar: ചരിത്രം കുറിച്ച് റെക്കോഡ് തകര്‍ച്ചയില്‍ രൂപ..!! ഡോളറിനെതിരെ 78 ലെത്തി രൂപയുടെ മൂല്യം

Mumbai: ഡോളറിന് മുന്‍പില്‍ കിതച്ച് ഇന്ത്യന്‍ രൂപ,  ചരിത്രം തിരുത്തി റെക്കോഡ് തകര്‍ച്ചയിലെത്തിയിരിയ്ക്കുകയാണ് രൂപ.  

വിപണിയില്‍ ഇന്ത്യൻ രൂപ തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ 78 രൂപ കടന്നിരിയ്ക്കുകയാണ്. റിപ്പോര്‍ട്ട്  അനുസരിച്ച്  ഇന്‍റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ 78.20 ൽ ആരംഭിച്ച രൂപ പിന്നീട് യുഎസ് ഡോളറിനെതിരെ 78.29 രൂപയിലേക്ക് താഴ്ന്നു.  കഴിഞ്ഞ ജനുവരി മുതല്‍ 5 ശതമാനമാണ്  രൂപ തകര്‍ച്ച നേരിട്ടത്.  ഇതോടെ ഒരു ഡോളര്‍ ലഭിക്കാന്‍ 78 രൂപയിലധികം നല്‍കേണ്ട അവസ്ഥയായി. 

Also Read:  Gold and Silver Price: സ്വര്‍ണവില ഉയരങ്ങളിലേയ്ക്ക്, മൂന്നാം ദിവസവും ഉയര്‍ന്ന നിരക്കില്‍

വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിൽപന കാരണം, ഓഹരി വിപണികൾ കൂടുതല്‍ ദുർബലമായി.  സെൻസെക്‌സ് 1400 പോയിന്‍റിലും നിഫ്റ്റി 15800 പോയിന്‍റിലുമാണ് വ്യാപാരം നടക്കുന്നത്. 
രാജ്യത്തെ പ്രധാന ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെ 10ശതമാനമാണ് ഇടിവ് നേരിട്ടത്. 

ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില ഉയർന്നതും, വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയോട് കാട്ടുന്ന അവഗണനയും  വര്‍ദ്ധിക്കുന്ന പണപ്പെരുപ്പവും  രൂപയ്ക്ക് വന്‍ തിരിച്ചടിയായി എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

രൂപയുടെ ഇത്തരത്തിലുള്ള മൂല്യത്തകര്‍ച്ചയുടെ പ്രധാന കാരണം  അസംസ്‌കൃത എണ്ണവിലയുടെ  വര്‍ദ്ധനവാണ്. രാജ്യം അതിന്‍റെ ആവശ്യത്തില്‍ 85% വും  ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറിന് മുകളിലാണ് ഇപ്പോള്‍ വില. 

പണപ്പെരുപ്പം പിടിച്ചുനിർത്താൻ ഇന്ത്യയുടെ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) റിപ്പോ നിരക്ക് 50 ബേസിസ് പോയിന്‍റ്  വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതും രൂപയുടെ നില കൂടുതല്‍ പരുങ്ങലിലാക്കിയിരിയ്ക്കുകയാണ്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News