തൃശ്ശൂർ: നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി. പൂങ്കുന്നം - ഗുരുവായൂർ റൂട്ടിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ടിനെ തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കിയത്. വ്യാഴാഴ്ചത്തെ ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി (16342), ഗുരുവായൂർ - മധുരൈ എക്‌സ്പ്രസ് (16328) എന്നീ ട്രെയിനുകൾ തൃശൂരിൽ നിന്ന് യാത്ര ആരംഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുരുവായൂർ - എറണാകുളം പാസഞ്ചർ (06439) പുതുക്കാട് നിന്നാണ് സർവീസ് നടത്തുക. എറണാകുളം - ഗുരുവായൂർ പാസഞ്ചർ ട്രെയിൻ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ഉച്ചയ്ക്കുള്ള ഗുരുവായൂർ - എറണാകുളം പാസഞ്ചർ (06447) തൃശൂരിൽ നിന്നേ യാത്ര തുടങ്ങൂ. തൃശൂർ - കണ്ണൂർ പാസഞ്ചർ ഷൊർണൂരിൽ നിന്ന് സർവീസ് തുടങ്ങും.


ALSO READ: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


ഷൊർണൂർ - തൃശൂർ (06461), ഗുരുവായൂർ - തൃശൂർ (06445), തൃശൂർ - ഗുരുവായൂർ (06446) പാസഞ്ചർ ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ - ചെന്നൈ എഗ്മൂർ (16128) എക്‌സ്പ്രസ് (31ന് രാത്രിയുള്ളത്) തൃശൂരിൽ നിന്നാകും യാത്ര ആരംഭിക്കുകയെന്നും റെയിൽവേ അധികൃതർ അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.