Train derailed | തൃശൂരിൽ ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു; സമയക്രമത്തിൽ മാറ്റം
ഒമ്പത് ട്രെയിനുകൾ പൂർണമായും ആറ് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു.
തൃശൂർ: തൃശൂർ-പുതുക്കാട് റൂട്ടിൽ ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു. രണ്ട് ട്രാക്കിലൂടെ ട്രെയിനുകൾ കടത്തിവിട്ട് തുടങ്ങി. ഇന്നലെയാണ് പുതുക്കാടിനും നെല്ലായി സ്റ്റേഷനും ഇടയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയത്. ഇതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. നിരവധി ട്രെയിനുകളാണ് പൂർണമായും ഭാഗികമായും റദ്ദാക്കിയത്.
ഒമ്പത് ട്രെയിനുകൾ പൂർണമായും ആറ് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു. ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ ഒറ്റവരിയിലൂടെയാണ് ഗതാഗതം നടത്തിയിരുന്നത്.
പാളം തെറ്റിയ ചരക്ക് ട്രെയിനിന്റെ വാഗണുകൾ ഇന്ന് രാവിലെ പൂർണമായി നീക്കം ചെയ്തിരുന്നു.
പാളം തെറ്റിയ സ്ഥലത്ത് നിന്ന് ട്രെയിൻ എഞ്ചിനും ബോഗികളും മാറ്റി. തുടർന്ന് പുതിയ പാളം ഘടിപ്പിച്ചു. ട്രയൽ റൺ നടത്തി. തുടർന്നാണ് ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കാനായത്. മലബാർ എക്സ്പ്രാണ് ആദ്യം കടത്തിവിട്ടത്. ആദ്യത്തെ കുറച്ച് ട്രെയിനുകൾക്ക് വേഗ നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ:
തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ്
ഷൊർണൂർ-എറണാകുളം മെമു
കോട്ടയം-നിലമ്പൂർ എക്സ്പ്രസ്
എറണാകുളം-പലക്കാട് മെമു
എറണാകുളം-കണ്ണൂർ ഇന്റർസിറ്റി
ഗുരുവായൂർ-എറണാകുളം എക്സ്പ്രസ്
എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്
തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസ്
എറണാകുളം-ആലപ്പുഴ എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ:
കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും
ഗുരുവായൂർ-തിരുവനന്തപുരം എക്സ്പ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും
ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ നിന്ന് പുറപ്പെടും
പുനലൂർ-ഗുരുവായൂർ എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ നിന്ന് പുറപ്പെടും
തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...