Train Time Change: ന്യൂ ഇയറിൽ ന്യൂ ടൈംടേബിൾ; നാളെ മുതൽ ഈ ട്രെയിനുകളുടെ സമയം മാറും
Train Time Change: സമയക്രമത്തിൽ മാറ്റം വന്ന മുഴുവൻ ട്രെയിനുകളുടെ വിശദവിവരങ്ങൾ അറിയുവാൻ എൻടിഇഎസ് മൊബൈൽ ആപ് അല്ലെങ്കിൽ വെബ്സൈറ്റുകള്‍ സന്ദർശിക്കാം
തിരുവനന്തപുരം: കേരളത്തിലെ പുതിയ റെയിൽവെ ടൈംടേബിൾ നാളെ നിലവിൽ വരും. മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിന്റെ വേഗം 30 മിനിറ്റ് വർധിപ്പിച്ചു കൊണ്ടാണ് മാറ്റം വരുത്തുക. എറണാകുളത്ത് പുലർച്ചെ 3.10നും കൊല്ലത്ത് 6.25നും തിരുവനന്തപുരത്ത് രാവിലെ 8.30നും ട്രെയിൻ എത്തും. നിലവിൽ രാവിലെ 9 മണിക്കാണ് ട്രെയിൻ എത്തുന്നത്.
ചെന്നൈ-ഗുരുവായൂർ എക്സ്പ്രസ് 35 മിനിറ്റ് വേഗം കൂട്ടും. രാവിലെ 9.45നു പകരം 10.20നായിരിക്കും ചെന്നൈയിൽനിന്നും പുറപ്പെടുന്നത്. തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ് നാളെ മുതൽ രാവിലെ 5.25നു പകരം 5.20നു പുറപ്പെടും. ഷൊർണൂർ–തിരുവനന്തപുരം വേണാട് എക്സ്പ്രസ് ഏറ്റുമാനൂർ മുതൽ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളിൽ മിനിറ്റുകൾ നേരത്തെ എത്തും.
തൂത്തുക്കുടി–പാലക്കാട് പാലരുവി എക്സ്പ്രസിനും സമയ മാറ്റം വന്നിട്ടുണ്ട്. 4.50നു പകരം 4.35നാകും കൊല്ലത്തുനിന്നും പുറപ്പെടുന്നത്. തിരുനെൽവേലി മുതൽ എറണാകുളം നോർത്ത് വരെയുള്ള സ്റ്റേഷനുകളിൽ ട്രെയിൻ നേരത്തേയെത്തും. തിരുവനന്തപുരം–മംഗളൂരു ഏറനാട് എക്സ്പ്രസ് 3.35നു പകരം 3.40നു തിരുവനന്തപുരത്തുനിന്നു പുറപ്പെടും. രാവിലെ 6.50ന്റെ കൊല്ലം–തിരുവനന്തപുരം പാസഞ്ചർ 6.58 നാണ് പുറപ്പെടുന്നത്.
എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് 5.05നു പകരം 5.10നു പുറപ്പെടും. കൊച്ചുവേളി–നാഗർകോവിൽ പാസഞ്ചർ ഉച്ചയ്ക്ക് 1.40നു പകരം 1.25നു പുറപ്പെടും. മധുര–ഗുരുവായൂർ എക്സ്പ്രസ്, കോട്ടയം–നിലമ്പൂർ എക്സ്പ്രസ് 15 മിനിറ്റും മംഗളൂരു–കണ്ണൂർ പാസഞ്ചർ 40 മിനിറ്റും വേഗം കൂട്ടും. കൊല്ലം–ചെന്നൈ അനന്തപുരി, എറണാകുളം–ബിലാസ്പുർ ട്രെയിനുകളുടെ വേഗം യഥാക്രമം 15 മിനിറ്റ്, 10 മിനിറ്റ് എന്നിങ്ങനെ കൂട്ടും. തിരുവനന്തപുരം നോർത്ത്–യശ്വന്ത്പുര എസി വീക്ക്‌ലി സൂപ്പർഫാസ്റ്റ് ട്രെയിൻ എക്സ്പ്രസാക്കിയും മാറ്റും.
സമയക്രമത്തിൽ മാറ്റം വന്ന മുഴുവൻ ട്രെയിനുകളുടെ വിശദ വിവരങ്ങൾ അറിയുവാൻ നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) മൊബൈൽ ആപ് അല്ലെങ്കിൽ www.enquiry.indianrail.gov.in/mntes/ എന്ന വെബ്സൈറ്റുകളിൽ സന്ദർശിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.