മന്ത്രിമാർക്കായുള്ള മൂന്ന് ദിവസത്തെ പരിശീലന പരിപാടി ഇന്ന് ആരംഭിക്കും
മുഖ്യമന്ത്രി പിണറായി വിജയൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: മന്ത്രിമാർക്കായുള്ള മൂന്ന് ദിവസത്തെ പരിശീലന (Training) പരിപാടി നാളെ ആരംഭിക്കും. പത്ത് സെഷനുകളാണുള്ളത്. ഭരണ സംവിധാനത്തെ കുറിച്ച് മന്ത്രിമാർക്ക് അവബോധം ഉണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. മുഖ്യമന്ത്രി പിണറായി (Chief minister) വിജയൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും.
ഭരണരംഗത്തെ പ്രവർത്തനങ്ങളെക്കുറിച്ചും വകുപ്പുകളെ കുറിച്ചുമാണ് പരിശീലനം നൽകുക. തിരുവനന്തപുരം ഐഎംജിയിലണ് പരിശീലന പരിപാടി. വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരും (Officer) മുൻ ചീഫ് സെക്രട്ടറിമാരും ക്ലാസുകൾ നയിക്കും. ക്ലാസുകളിൽ മന്ത്രിമാർ പങ്കെടുക്കണമെന്ന നിർദേശം മുഖ്യമന്ത്രി കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ നൽകിയിരുന്നു.
ALSO READ: Sabarimala Airport: സ്ഥലം പ്രായോഗികമല്ല, കേരളത്തിന് തിരിച്ചടിയായി ഡിജിസിഎ റിപ്പോർട്ട്
ഭരണ സംവിധാനത്തെ മനസിലാക്കൽ സെഷൻ മുൻ ക്യാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖരൻ നയിക്കും. ദുരന്തവേളകളിൽ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ച് മുരളി തുമ്മാരകുടി ക്ലാസെടുക്കും. ടീം ലീഡർ എന്ന നിലയിൽ മന്ത്രിമാർ, ഇ ഗവേണൻസ്, മിനിസ്റ്റേഴ്സ് ഹൈ പെർഫോ മേഴ്സ്, ഫണ്ടിംഗ് ഏജൻസീസ് ആൻറ് പ്രൊജക്ട് കൾച്ചർ, മിനി സ്റ്റേഴ്സ് ആൻറ് ബ്യൂറോ ക്രാറ്റ്സ്, പദ്ധതി നടത്തിപ്പിലെ വെല്ലുവിളികൾ, സാമൂഹിക മാധ്യമങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും പുതിയ വെല്ലു വിളികളും എന്നിവയാണ് മറ്റ് വിഷയങ്ങൾ. ഒരു മണിക്കൂർ വീതമുള്ള 10 ക്ലാസുകളാണ് ക്രമീകരിച്ചിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...