Sabarimala Airport: സ്ഥലം പ്രായോഗികമല്ല, കേരളത്തിന് തിരിച്ചടിയായി ഡിജിസിഎ റിപ്പോർട്ട്

ശബരിമല വിമാനത്താവള നിർദ്ദേശത്തെ എതിർത്ത് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് (Civil Aviation Ministry) റിപ്പോർട്ട് നൽകി.

Written by - Zee Malayalam News Desk | Last Updated : Sep 19, 2021, 08:27 PM IST
  • ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്നാണ് ഡിജിസിഎ റിപ്പോർട്ടിൽ പറയുന്നത്.
  • വിമാനത്താവളത്തിന് വേണ്ടി കേരളം തയാറാക്കി കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് വിശ്വസനീയമല്ല.
  • കേരളത്തിന്റെ റിപ്പോർട്ട് അടക്കം പരിശോധിച്ച ശേഷമാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ റിപ്പോർട്ട് നൽകിയത്.
Sabarimala Airport: സ്ഥലം പ്രായോഗികമല്ല, കേരളത്തിന് തിരിച്ചടിയായി ഡിജിസിഎ റിപ്പോർട്ട്

ന്യൂഡൽഹി: ശബരിമല വിമാനത്താവളം (Sabarimala Airport) എന്ന കേരളത്തിന്റെ നിർദേശത്തിന് തിരിച്ചടിയായി ഡിജിസിഎ (DGCA) റിപ്പോർട്ട്. വിമാനത്താവള നിർദ്ദേശത്തെ എതിർത്ത് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് (Civil Aviation Ministry) റിപ്പോർട്ട് നൽകി. വിമാനത്താവളത്തിനായി (Airport) അധികൃതർ കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്നാണ് ഡിജിസിഎ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ (Report) പറയുന്നത്. 

വിമാനത്താവളത്തിന് വേണ്ടി കേരളം തയാറാക്കി കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് വിശ്വസനീയമല്ല. കോട്ടയം ജില്ലയിലാണ് വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്തിരിക്കുന്ന സ്ഥലം. ചട്ടം അനുസരിച്ചുള്ള റൺവേ തയ്യാറാക്കാൻ ചെറുവള്ളി എസ്റ്റേറ്റിലാകില്ലെന്നും ഡിജിസിഎ റിപ്പോർട്ടിലുണ്ട്. കേരളത്തിന്റെ റിപ്പോർട്ട് അടക്കം പരിശോധിച്ച ശേഷമാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ റിപ്പോർട്ട് നൽകിയത്. 

Also Read: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സർക്കാറിന്‍റെ അംഗീകാരം

വിമാനത്താവളത്തിലെ റൺവേയുടെ നീളം ഉറപ്പുവരുത്താനുള്ള സ്ഥലം അവിടെയില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. മംഗലാപുരത്തിനും കോഴിക്കോടിനും സമാനമായ സാഹചര്യങ്ങളാണ് ചെറുവള്ളിയിൽ. രണ്ടു ഗ്രാമങ്ങളെ വിമാനത്താവളം ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. നിർദിഷ്ട വിമാനത്താവള പരിസരത്തുനിന്ന് 48 കിലോമീറ്റർ അകലെയാണ് ശബരിമല. 

Also Read: കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ ശബരിമല വിമാനത്താവളം സ്ഥാപിക്കാന്‍ തീരുമാനം

ഇതോടെ യുഡിഎഫ് സർക്കാർ (UDF Government) കൊണ്ടുവരാൻ ശ്രമിച്ച്, പാതിവഴിയിൽ ഉപേക്ഷിച്ച ആറന്മുള വിമാനത്താവളത്തിന് ശേഷം എൽഡിഎഫ് സർക്കാർ (LDF Government) സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ച ശബരിമല വിമാനത്താവളവും (Sabarimala Airport) അടഞ്ഞ അധ്യായമാകുമോ എന്നാണ് സംശയം. പദ്ധതിക്ക് അനുകൂലമായും പ്രതികൂലമായും നിരവധി പേർ രംഗത്തുവന്നിരുന്നു. നിരവധി സമരങ്ങളും പത്തനംതിട്ടയിലും റാന്നിയിലുമായി നടന്നു. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ (Chief Minister) പ്രഖ്യാപനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News