തിരുവനന്തപുരം: സംസ്ഥാന ഗതാഗത മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുനെന്ന കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം. ലഹരി കടത്തിയ കേസിൽ കുടുങ്ങിയ ഓസ്ട്രേലയൻ പൗരനെ കേസിൽ നിന്ന് രക്ഷിക്കാൻ കോടതിയിൽ സമർപ്പിച്ച തൊണ്ടിമുതൽ മാറ്റിയെന്ന 1994ലെ കേസിലാണ് ആന്‍റണി രാജു ഇതുവരെ കോടതിയിൽ ഹാജരാകാൻ തയ്യാറാകാത്തത്. കേസ് 2014 ശേഷം 22 തവണ പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാൻപോലുമാകാത്ത അവസ്ഥയിലാണ്. കേസ് രജിസ്റ്റർ ചെയ്തിട്ട് 28 വർഷം പിന്നിട്ടു. 16 വർഷം മുമ്പ് കുറ്റപത്രവും സമർപ്പിച്ചു, കോടതി സമൻസ് അയച്ച് പ്രതികളെ വിളിക്കാൻ തുടങ്ങിയിട്ട് എട്ട് വർഷം പിന്നിട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുറ്റപത്രം സമർപ്പിച്ചത് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലായിരുന്നുവെങ്കിലും മന്ത്രിയുടെ സൗകര്യം നോക്കി  നെടുമങ്ങാട് കോടതിയിലാണ് വിചാരണ തുടങ്ങാനായി കാത്തിരിക്കുന്നത്. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുമ്പോൾ ആന്‍റണി രാജു തിരുവനന്തപുരം വഞ്ചിയൂർ ബാറിലെ ജൂനിയർ അഭിഭാഷകനായിരുന്നു. അന്ന് ആന്‍റണി രാജുവിന്‍റെ സീനിയറായിരുന്ന സെലിൻ വിൽഫ്രഡിനോടൊപ്പം ചേര്‍ന്ന് വിദേശിയായ ആൻഡ്രൂവിന്‍റെ വക്കാലത്തെടുത്ത് ആന്‍റണി രാജു നടത്തിയ കേസ് എന്നാൽ തോറ്റുപോവുകയായിരുന്നു. 

Read Also: Actress Attack: ജഡ്ജി ദൃശ്യങ്ങൾ കണ്ടു എന്ന് പറഞ്ഞിട്ട് കാര്യമില്ല, വിവോ ഫോൺ ഉടമയെ കണ്ടെത്തിയോ എന്ന് കോടതി


തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ.വി. ശങ്കരനാരായണൻ വിദേശ പൗരന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്ത് അന്ന് പ്രഗൽഭനായ അഭിഭാഷകൻ കുഞ്ഞിരാമ മേനോനെ ഇറക്കിയത്. അത് ഫലംകണ്ടു. പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി വിധിയായി. തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിട്ടു.  പ്രധാന തൊണ്ടി മുതലായി പോലീസ് കോടതിയിൽ ഹാജരാക്കിയ അടിവസ്ത്രം വിദേശ പൗരനായ പ്രതിയുടേതല്ലെന്നവാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. 'മെറ്റിരീയൽ ഒബ്ജക്ട് 2 ജട്ടി' എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തു പ്രതിക്ക് ഇടാൻ പാകമല്ലെന്ന്, ഹൈക്കോടതി തന്നെ നേരിട്ട് ശ്രമിച്ചുനോക്കി ഉറപ്പാക്കി.


കേസിൽ അന്വേഷണ ഉദ്യോസ്ഥനായ സിഐ കെ കെ ജയമോഹൻ  കൃത്രിമം നടന്നുവെന്ന പരാതിയുമായി ഇതോടെ ഹൈക്കോടതി വിജിലൻസിന് മുന്നിലെത്തി. മൂന്നുവർഷം പരിശോധന നടത്തിയ ശേഷം വിജിലൻസിന്‍റെ റിപ്പോർട്ട്  പഠിച്ച ശേഷം  ഹൈക്കോടതി പോലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ നിർദേശിക്കുന്നു. 1994ൽ തുടങ്ങിയ കേസ് 2002ൽ ആയപ്പോള്‍ തെളിവില്ലെന്ന് കോടതിക്ക് റിപ്പോർട്ട് നൽകി അവസാനിപ്പിക്കുവാൻ  പോലീസ് തന്നെ ശ്രമിച്ചു. ആദ്യവട്ടം എംഎൽഎ ആയി 1996ൽ ആന്‍റണി രാജു അഞ്ചു വർഷം തികച്ചതിന് പിന്നാലെയായിരുന്നു ഈ ശ്രമം

Read Also: Monkeypox India: രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ കർശന പരിശോധന; കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിലെത്തി


എ.കെ. ആന്റണി സർക്കാർ അധികാരം ഏറ്റയുടൻ കേസുണ്ടായതും അന്വേഷണം നടന്നതുമെല്ലാം ആന്റണി രാജുവിന്റെ സ്വന്തം തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിന്‍റെ പരിധിയിലായിരുന്നു സംഭവത്തില്‍ ശ്രദ്ധേയമാണ്. എന്നാൽ 2005 ഒടുവിലായപ്പോൾ കാര്യങ്ങൾ വീണ്ടും കീഴ്മേൽ മറിഞ്ഞു. കേസ് പുനരന്വേഷിക്കാൻ അസിസ്റ്റന്‍റ് കമ്മിഷണർ വക്കം പ്രഭയെ ചുമതലപ്പെടുത്തി ഉത്തരമേഖലാ ഐ.ജി. ടി.പി. സെൻകുമാർ ഉത്തരവ് നൽകി. ഇതോടെയാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ്. ജോസ്, ആന്‍റണി രാജു എന്നിവർ ആദ്യമായി സംഭവത്തിൽ പ്രധാന ഭാഗത്തേക്ക് എത്തുന്നത്. 


ഇവരെ ഒന്നും രണ്ടും പ്രതികളാക്കി 2006 ഫെബ്രുവരി 13ന് കോടതിയിൽ റിപ്പോർട്ട് നൽകി. കോടതിയെ ചതിച്ചു, ഗൂഡാലോചന നടത്തി തുടങ്ങിയ അതീവ ഗുരുതരമായ ആറ് കുറ്റങ്ങളാണ് ചുമത്തിയത്. ഇതേതുടർന്ന് അതേവർഷം മാർച്ച് 23ന് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ശേഷം അനക്കമില്ലാതിരുന്ന കേസ് എട്ട് വർഷങ്ങൾക്ക് ശേഷം 2014ൽ നെടുമങ്ങാട് കോടതിയിലേക്ക് പ്രത്യേക ഉത്തരവിലൂടെ മാറ്റി. അതിനുശേഷം 22 തവണയാണ് നെടുമങ്ങാട് ജെഎഫ്എംസി ഒന്നിൽ കേസ് വിളിച്ചത്. 

Read Also: AirArabia Emergency Landing: സാങ്കേതിക തകരാർ, എയർ അറേബ്യ നെടുമ്പാശേരി വിമാനത്താവളത്തെ മുൾമുനിയിൽ നിർത്തിയത് മുക്കാൽ മണിക്കൂർ!


ഒറ്റത്തവണ പോലും ആന്‍റണി രാജുവോ കൂട്ടുപ്രതിയോ ഹാജരായിട്ടില്ല. അതുകൊണ്ട് തന്നെ വിചാരണയില്ലാതെ അനന്തമായി നീളുകയാണ്. 2022 ആഗസ്റ്റ് നാലിന് ഇരുപത്തിമൂന്നാം തവണ കേസ് വീണ്ടും പരിഗണിക്കുകയാണ്. അന്നെങ്കിലും മന്ത്രി ഹാജരാകുമോ? അല്ലെങ്കിൽ പറഞ്ഞുവിടാൻ മുഖ്യമന്ത്രി തയ്യാറാകുമോ? അതാണിനി അറിയാനുള്ളത്. ഈ വസ്തുതയൊന്നും അദ്ദേഹത്തിന് അറിയാത്തതല്ലല്ലോ. 28 വർഷമായിട്ടും വിചാരണ തുടങ്ങാനാകാത്ത കേസ് ഈ  നാട്ടിലെ നീതിന്യായ വ്യവസ്ഥക്കും അപമാനമാണ്. കേരള ഹൈക്കോടതി നിർദേശ പ്രകാരം രജിസ്റ്റർ ചെയ്ത കേസിനാണ് ഈ ഗതി.


1990 ല്‍ നടന്ന മയക്ക് മരുന്ന് കേസിലെ അടിവസ്ത്ര തിരിമറി സുരേഷ് ഗോപിയും ശ്രീനിവാസനും നായകന്മാരായി അഭിനയിച്ച് 1991ൽ പുറത്തിറങ്ങിയ ആനവാൽ മോതിരം എന്ന സിനിമയിലെ ഒരും രംഗമായിമാറി. മയക്കുമരുന്ന് കടത്തിയ വിദേശിയുടെ അടിവസ്ത്രം കോടതിയിലെത്തുമ്പോൾ ചെറുതാകുന്നതാണ് ചിത്രത്തിലെ രംഗം. ഇത് തന്നെയാണ് ആന്‍റണി രാജു പ്രതിയായ കേസിലും നടന്നത്. സംസ്ഥാന പോലീസിന് വലിയ നാണക്കേടുണ്ടാക്കിയ തോൽവിയായിരുന്നു അന്ന് മയക്കുമരുന്ന് കേസിൽ നടന്നത്. അത് വലിയ തോതിൽ ചർച്ചയാവുകയും ചലച്ചിത്ര രംഗമാവുകയും ചെയ്തു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.