Thiruvananthapuram : തിരുവിതാംകൂർ രാജവംശകാലത്തെ പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണം ലക്ഷ്യവെച്ചുള്ള തിരുവിതാംകൂർ പൈതൃക പദ്ധതിയുടെ ആദ്യഘട്ടത്തിനു തുടക്കം കുറിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന് അവലോകന യോഗത്തിലാണ് തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവിതാംകൂർ രാജവംശകാലത്തെ പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണമാണു പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ 30 കെട്ടിടങ്ങളെ ഉൾപ്പെടുത്തി അഞ്ചു സോണുകളിലായി ഇല്യുമിനേഷൻ പദ്ധതി നടപ്പിലാക്കും. കെട്ടിടങ്ങളുടെ പൗരാണികതയും വാസ്തുവിദ്യയും ആകർഷകമാക്കത്തക്ക വിധത്തിൽ ദീപാലംകൃതമാക്കുന്നതാണ് ഇല്യുമിനേഷൻ പദ്ധതി. ഇതിനായി 35.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.


ALSO READ : Tourism മേഖലയുടെ പ്രതിസന്ധി മറികടക്കാൻ റിവോൾവിങ് ഫണ്ട് പദ്ധതി; പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്


നവംബർ ഒന്നിനു കേരളപ്പിറവിയോടനുബന്ധിച്ച് ഒരു പൈതൃക കെട്ടിടത്തിന്റെ ഇല്യുമിനേഷൻ പ്രവൃത്തി പൂർത്തീകരിക്കണമെന്ന് മന്ത്രി അവലോകന യോഗത്തിൽ നിർദ്ദേശം നൽകി. 


തിരുവിതാംകൂറിലെ പൈതൃക കെട്ടിടങ്ങളും ക്ഷേത്രങ്ങളും സംരക്ഷിച്ചുകൊണ്ട് ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ തീരുമാനിച്ചിരുന്നു.


ALSO READ ; മഞ്ഞു വീഴ്ച കാണാന്‍ കൂട്ടം കൂടി; 'ചറപറ' പിഴ നല്‍കി പോലീസ്


മുസിരിസ്, ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി മാതൃകയിലാണ് തിരുവിതാംകൂർ പൈതൃക ടൂറിസം സർക്യൂട്ട് പദ്ധതി വിഭാവനം ചെയ്തത്.


യോഗത്തിൽ ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജാ, ഡെപ്യൂട്ടി സെക്രട്ടറി ടി.വി. പത്മകുമാർ, ഡെപ്യൂട്ടി ഡയറക്ടർ എ.ആർ. സന്തോഷ് ലാൽ, ആർക്കിടെക്ട് ആഭാ നരേയിൻ ലാംബ, സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്രതിനിധി നീതു തുടങ്ങിയവർ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.