വയനാട് : കാട്ടാനകളെ പ്രകോപിപ്പിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സഞ്ചാരികള്‍ക്കെതിരെ നടപടിയുമായി വനംവകുപ്പ്. കഴിഞ്ഞ ദിവസമാണ് വയനാട് ബത്തേരി-പുല്‍പ്പള്ളി റൂട്ടില്‍ അഞ്ചാംമൈല്‍ ഭാഗത്താണ് വിനോദ സഞ്ചാരികൾ കാട്ടാനകൾ പ്രകോപിപ്പിച്ച് സെൽഫി എടുക്കാൻ ശ്രമിച്ചത്. സഞ്ചാരികള്‍ കാട്ടാനകളുടെ അടുത്തുപോയി അപകടകരമാംവിധം ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദൃശ്യങ്ങളെ യുവാക്കൾ വയനാട് സ്വദേശികൾ അല്ലയെന്നാണ് പ്രാഥമിക നിഗമനം.  KL5 AJ 500 എന്ന നമ്പറുള്ള ഫോക്സ്വാഗൻ വെന്റോ കാറിലെത്തിയ സഞ്ചാരികളാണ് ആനയെ പ്രകോപിച്ച് സെൽഫി എടുത്തത്. അതുവഴി പോയ മറ്റ് യാത്രക്കാരാണ് യുവാക്കൾ ആനയെ പ്രകോപിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. സഞ്ചാരികളുടെ വിവരങ്ങള്‍ ശേഖരിച്ച് നടപടിയുമായി മുന്നോട്ടു പോകുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.