Trekking Safety Measures : ട്രെക്കിങിന് പോകുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ? അറിഞ്ഞിരിക്കേണ്ടതെല്ലാം
എല്ലാ ട്രക്കർമാരും ട്രെക്കിങിന് പോകുന്നതിന് മുമ്പ് കൃത്യമായ വഴി തെരഞ്ഞെടുക്കുകയും, കൃത്യമായി പ്ലാൻ ചെയ്യുകയും വേണം.
യാത്രചെയ്യുന്നവർക്ക് പലപ്പോഴും ട്രെക്കിങിന് പോകാൻ ഇഷ്ടമാണ്. പുതിയ സ്ഥലങ്ങൾ കണ്ടെത്താനും, ഒറ്റയ്ക്ക് ട്രെക്കിങ് നടത്താനും ഒക്കെ ഇഷ്ടമുള്ളവർ ഒരുപാടുണ്ട്. എന്നാൽ ട്രെക്കിങിനിടയിൽ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത വളരെയധികമാണ്. അതിനാൽ തന്നെ ട്രെക്കിങിന് പോകുന്നതിന് മുമ്പ് ആവശ്യമായ മുൻ കരുതലുകൾ എടുക്കണം.
ട്രെക്കിങിന് പോകുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ?
പോകുന്ന വഴി തെരഞ്ഞെടുത്ത്, കൃത്യമായ പ്ലാനിങ് നടത്തണം
എല്ലാ ട്രക്കർമാരും ട്രെക്കിങിന് പോകുന്നതിന് മുമ്പ് കൃത്യമായ വഴി തെരഞ്ഞെടുക്കുകയും, കൃത്യമായി പ്ലാൻ ചെയ്യുകയും വേണം. ട്രെക്കിങ് വഴികൾക്ക് വിവിധ തലങ്ങൾ ഉണ്ട്. ഇതിനെ ഡിഫിക്കൾട്ടി ലെവൽ എന്നാണ് അറിയപ്പെടുന്നത്. നിങ്ങൾക്ക് ട്രെക്ക് ചെയ്യാൻ കഴിയുമെന്ന് ഉറപ്പുള്ള ട്രെക്കിങ് ഡിഫിക്കൾട്ടി ലെവൽ മാത്രം തെരഞ്ഞെടുക്കുക.
ALSO READ: Covid 19 Travel Tips: കോവിഡ് 19 കാലത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
തെരഞ്ഞെടുത്ത വഴിയേ കുറിച്ച് പഠിക്കുക
നിങ്ങൾ ട്രെക്കിങിനായി തെരഞ്ഞെടുത്ത വഴിയേ കുറിച്ച് ശേഖരിക്കാൻ കഴിയുന്ന വിവരങ്ങൾ എല്ലാം ശേഖരിക്കണം. എന്തെല്ലാം അപകടങ്ങൾ ഉണ്ടാകാം, ഏറ്റവും അടുത്ത ജനവാസ കേന്ദ്രങ്ങൾ, കുടിവെള്ളം ലഭിക്കുന്ന സ്ഥലങ്ങൾ ഇവയെല്ലാം ട്രെക്കിങിന് മുമ്പ് തന്നെ അറിഞ്ഞ് വെക്കണം. മുമ്പ് ഇവിടെ ട്രെക്ക് ചെയ്തിട്ടുള്ളവരോട് സംസാരിക്കുന്നതും വളരെ ഗുണകരമാണ്.
ALSO READ: Jibhi - Tirthan Valley : ജിബി തീർത്ഥൻ വാലിയിലേക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യേണ്ടത് എങ്ങനെ?
കൈയിൽ കരുതേണ്ട ആവശ്യസാധനങ്ങൾ
കൈയിൽ ആവശ്യത്തിനുള്ള സാധനങ്ങൾ കരുതിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. മരുന്നുകൾ ഒരിക്കലും മറക്കരുത്. അത്പോലെ സൺസ്‌ക്രീൻ, ടോർച്ച്, പോകുന്ന വഴിയുടെ മാപ്പ്, വടക്ക് നോക്കിയന്ത്രം, സ്ലീപ്പിങ് ബാഗ്, ഫസ്റ്റ് എയിഡ് കിറ്റ്, തീപ്പെട്ടി, ആവശ്യത്തിന് വെള്ളം എന്നിവ നിർബന്ധമായും കൈയിൽ കരുതണം. എന്നാൽ നിങ്ങളുടെ സാധനങ്ങൾക്ക് ഒരുപാട് ഭാരവും ഉണ്ടാകാൻ പാടില്ല.
ALSO READ: Budget Trip: തെക്കേ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാവുന്ന സ്ഥലങ്ങൾ
ഭക്ഷണം
ഏറ്റവും കുറച്ച് ഭാരമുള്ള എന്നാൽ കൂടുതൽ ഊർജ്ജം തരുന്ന ഭക്ഷണങ്ങൾ കൈയിൽ കരുതണം. പ്രോടീൻ ബാറുകൾ, സാൻഡ് വിച്ചുകൾ, ചോക്ലേറ്റുകൾ എന്നിവയാണ് ഉത്തമം. അത്പോലെ ചായ പൊടിയുടെയും, കാപ്പിയുടെയും ചെറിയ സാഷേകളും കൈയിൽ കരുതാം. ഭക്ഷണം കൃത്യമായി കഴിച്ചിരിക്കണം.
സുരക്ഷാ മുൻ കരുതലുകൾ
നിങ്ങൾ എവിടെയാണ് പോകുന്നത്, ഏത് ദിവസം തിരിച്ചെത്തും തുടങ്ങി പൂർണമായ വിവരങ്ങൾ നിങ്ങളുടെ കുടുംബത്തിനെയോ അടുത്ത സുഹൃത്തുക്കളെയോ അറിയിച്ചിരിക്കണം. കൂട്ടമായി ആണ് ട്രെക്കിങ് നടത്തുന്നതെങ്കിൽ കൂടെയുള്ളവരുടെ വിവരങ്ങളും നൽകുന്നത് ഗുണകരമാണ്. നിങ്ങളിൽ നിന്ന് എപ്പോൾ വിവരങ്ങൾ ലഭിച്ചില്ലെങ്കിൽ അന്വേഷിക്കണമെന്നും അവരെ അറിയിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...