കാശില്ലാത്തത് കൊണ്ട് യാത്ര പോകുന്നത് ഒഴിവാക്കേണ്ട. കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാവുന്ന നിരവധി സ്ഥലങ്ങൾ ഇന്ത്യയിൽ തന്നെയുണ്ട്. നിങ്ങൾക്ക് അവധിയും 4000 രൂപയും ഉണ്ടെങ്കിൽ ഇന്ത്യയിലെ നിരവധി സ്ഥലങ്ങൾ നിങ്ങൾക്ക് സന്ദർശിക്കാം. എന്നാൽ ഇങ്ങനെ യാത്ര ചെയ്യുമ്പോൾ കൃത്യമായ പ്ലാനിങ് ഉണ്ടായിരിക്കണം, മാത്രമല്ല നിങ്ങൾ കുറച്ച് അഡ്ജസ്റ്മെന്റുകളും വേണ്ടി വരും.
ഗോവ
ഇന്ത്യയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഗോവ. ബീച്ചുകളും, പ്രകൃതി ഭംഗിയും, അഡ്‌വെൻച്ചർ റൈഡ്സും ഉൾപ്പടെ ഇവിടെ പ്രത്യേകതകൾ ഒരുപ്പാടാണ്. അതിനോടൊപ്പം തന്നെ പോർച്ചുഗീസ്, കൊങ്കണി സംസ്കാരങ്ങളും. ഗോവയുടെ മറ്റൊരു പ്രത്യേകത പാർട്ടികളാണ്. ഇവിടങ്ങിൽ കുറഞ്ഞ ചിലവിൽ താമസിക്കാനുള്ള സൗകര്യങ്ങൾ ഉണ്ട്.
ALSO READ: Goa Budget Trip : 3500 രൂപക്ക് ഗോവക്ക് പോകാൻ പറ്റും, ഞെട്ടണ്ട
കൊടൈക്കനാൽ
ഊട്ടി ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ് അറിയപ്പെടുന്നതെങ്കിലും കൊടൈക്കനാൽ രാജകുമാരിയാണ്. ഊട്ടിയോളം അല്ലെങ്കിൽ അതിലധികം സുന്ദരിയാണ് കൊടൈക്കനാൽ, എന്നാൽ തിരക്ക് കുറച്ച് കുറവാണ് താനും. വളരെ കുറഞ്ഞ നിരക്കിൽ താമസിക്കാൻ കഴിയുന്ന വൃത്തിയുള്ള നിരവധി സ്ഥലങ്ങൾ ഊട്ടിയിൽ തന്നെയുണ്ട്.
ALSO READ: Backpacking in India : ഹിമാചൽ പ്രദേശിൽ കുറഞ്ഞ ചിലവിൽ യാത്ര പോകാൻ പറ്റിയ സ്ഥലങ്ങൾ
പോണ്ടിച്ചേരി
പോണ്ടിച്ചേരി, ബീച്ചുകൾ കൊണ്ട് മനോഹരമായ മറ്റൊരു സ്ഥലം. ഇവിടത്തെ മറ്റൊരു പ്രത്യേകത അതിന്റെ ഫ്രഞ്ച് - തമിഴ് സംസ്കാരമാണ്. ഇന്ത്യയ്ക്ക് സ്വന്തന്ത്ര്യം കിട്ടിയതിന് ശേഷവും നിരവധി വർഷങ്ങൾ പോണ്ടിച്ചേരി ഒരു ഫ്രഞ്ച് കോളനിയായിരുന്നു. അതുകൂടാതെ ഇവിടെ നല്ല സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ കഫേകളും ഉണ്ട്. നിരവധി ഹോസ്റ്റലുകളും ഇവിടങ്ങളിൽ ഉണ്ട്. തിനാൽ തന്നെ താമസ ചിലവും കുറവ്.
ALSO READ: Wildlife Safaris : കാട്ടിലേക്ക് യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ഊട്ടി
ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ്, അതാണ് ഊട്ടി. വെസ്റ്റേൺ കാട്ടിലെ ഈ സ്ഥലത്തിന്റെ പ്രത്യേകതകളിൽ പ്രകൃതി ഭംഗിയും, കുന്നും മലകളും, ചായ തോട്ടങ്ങളും, ചോക്ലേറ്റും ഒക്കെ ഉൾപ്പെടും. ഇവിടങ്ങളിലും വളരെ കുറഞ്ഞ ചിലവിൽ താമസിക്കാവുന്ന സ്ഥലങ്ങൾ നിങ്ങൾക്ക് കണ്ടെത്താം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...