പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു.  പുതൂർ ഇലച്ചിവഴി സ്വദേശി കന്തസ്വാമിയാണ് കാട്ടാനയുടെ അടിയേറ്റ് മരിച്ചത്. ഇയാൾക്ക് 40 വയസുണ്ട്.  ജോലി കഴിഞ്ഞ് കടയിൽ നിന്നും വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങുന്ന വഴി കന്തസ്വാമി കാട്ടാനയുടെ മുൻപിൽ അകപ്പെടുകയായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Wild Elephant Attack : ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ബൈക്ക് യാത്രക്കാരന് പരിക്ക്


കാട്ടാനയുടെ ചിഹ്നം വിളിക്കേട്ട് സമീപവാസികൾ പുതൂർ വനം വകുപ്പിനെ വിവരമറിയിക്കുകയും വനം വകുപ്പിലെ ഉദ്യോഗസ്ഥരെത്തി കന്തസ്വാമിയെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ആശുപത്രിയിൽ എത്തും മുന്നേ ഇയാൾ മരണമടയുകയായിരുന്നു. ഇവിടെ നേരത്തെയും കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിട്ടുള്ള മേഖലയാണ്. 


Also Read: Gajakesari Rajayog 2023: ചന്ദ്ര വ്യാഴ സംഗമത്തിലൂടെ ഗജകേസരിയോഗം; ഈ 4 രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ! 


കോളനിയിൽ രാത്രിയും പകലും ആനയുടെ ശല്യം പതിവായിരിക്കുകയാണ്.  ജനവാസ മേഖലകളിലേക്കടക്കം എത്തുന്ന കാട്ടാന ശല്യത്തിന് അധികാരികള്‍ പരിഹാരം തേടുന്നില്ലെന്ന ആരോപണം പ്രദേശവാസികള്‍ പറയുന്നുണ്ട്.


താമരശ്ശേരിയിൽ നിന്നും തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയെ വടകരയിലെത്തിച്ചു


താമരശ്ശേരിയിൽ നിന്നും ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയായ മുഹമ്മദ് ഷാഫിയെ വടകര റൂറല്‍ എസ് പി ഓഫീസിലെത്തിച്ചു. പത്ത് ദിവസം മുമ്പാണ് ഷാഫിയെ ഗുണ്ടാസംഘം  തട്ടിക്കൊണ്ടുപോയത്. ഷാഫിയെ കണ്ടെത്തിയത് കർണാടകയിൽ നിന്നാണ് എന്നാണ് ആദ്യം ലഭിച്ച വിവരമെങ്കിലും ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.


Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 


 


ഷാഫിയെ കണ്ടെത്തിയതോടെ ദിവസങ്ങൾ നീണ്ടുനിന്ന ആശങ്കകൾക്കും ഊഹാപോഹങ്ങൾക്കും വിരാമമായിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസത്തോളമായി ഗുണ്ടാ സംഘത്തിന്‍റെ പിടിയിലായിരുന്ന താമരശ്ശേരി പരപ്പൻ പൊയിൽ സ്വദേശി മുഹമ്മദ് ഷാഫിയെ ഇന്നലെയാണ് കണ്ടെത്തിയതും ശേഷം വടകരയിലെത്തിച്ചതും.  താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഷാഫിയെ കണ്ടെത്താനുള്ള അന്വേഷണം നടത്തിയിരുന്നത്.  ഇതിനിടയിലാണ് ഇയാളെ കർണാടകയിൽ നിന്നും കണ്ടെത്തിയത്. എന്നാൽ ഷാഫിയെ തട്ടിക്കൊണ്ടുപോയത് ആരെന്നോ അല്ലെങ്കിൽ എന്തിനാണെന്നോ ഒന്നും പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.