Gajakesari Rajayog 2023: ചന്ദ്ര വ്യാഴ സംഗമത്തിലൂടെ ഗജകേസരിയോഗം; ഈ 4 രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

Jupiter Moon Conjunction: ഏപ്രിൽ 17 ആയ ഇന്നലെ ഗജകേസരി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.  ചന്ദ്രനും വ്യാഴവും ചേർന്ന് മീനരാശിയിലാണ് ഈ രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്.  ഇത് വളരെ ശുഭകരമായ ഒരു യോഗമാണ്. 

 

Gajakesari Rajayog 2023: ഈ യോഗം ചില രാശികളിൽ ശുഭഫലം നൽകുകയും അവർക്ക് പുരോഗതിയുടെ പാത തെളിയിച്ചു കൊടുക്കുകയും അതിലൂടെ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സഞ്ചരിക്കാറുണ്ട്. ഇത്തരം സംക്രമണത്താൽ മംഗളകരമായ യോഗങ്ങൾ സൃഷ്ടിക്കാറുമുണ്ട്. 

1 /5

ഇത്തരത്തിലുള്ള സംക്രമണം മനുഷ്യ ജീവിതത്തേയും ഭൂമിയേയും സ്വാധീനിക്കാറുമുണ്ട്. ഇപ്പോഴിതാ ഏപ്രിൽ 17 ആയ ഇന്നലെ ഗജകേസരി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ചന്ദ്രനും വ്യാഴവും കൂടിച്ചേർന്ന് മീനരാശിയിലാണ് ഈ രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്. ഇത് വളരെ ശുഭകരവും ശക്തവുമായ യോഗമാണ്. ഈ യോഗം ചില രാശികളിൽ വളരെ നല്ല ശുഭഫലം നൽകും. ഇതിലൂടെ ഇവർക്ക് പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും.  ഏതൊക്കെയാണ് ആ രാശികൾ എന്നറിയാം...   

2 /5

കന്നി (Virgo): ഗജകേസരി യോഗം കന്നി രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ നൽകും. കാരണം കന്നി രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഈ കാലയളവിൽ ഒരു പുതിയ ജോലി ആരംഭിക്കാൻ സാധ്യതയുണ്ട്. പങ്കാളിത്തത്തിൽ വിജയം ഉണ്ടാകും. അവിവാഹിതരായവർക്ക് നല്ല ബന്ധങ്ങൾ വരാം. ദാമ്പത്യ ജീവിതത്തിൽ പുരോഗതിയുണ്ടാകും.  

3 /5

കർക്കടകം (Cancer): ഗജകേസരി രാജയോഗം കർക്കടക രാശിക്കാർക്ക് വളരെ സുഖകരവും ഗുണകരവുമായിരിക്കും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാവുന്നത്. ഈ സമയം ഇവർക്ക് സർക്കാർ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. മംഗളകരമായ ഏത് ജോലിയും വീട്ടിൽ നടക്കാം, സമൂഹത്തിൽ ആദരവ് വർദ്ധിക്കും.

4 /5

മിഥുനം (Gemini):  ചന്ദ്രനും വ്യാഴവും ചേർന്ന് രൂപപ്പെടുന്ന ഗജകേസരി രാജയോഗം മിഥുന രാശിക്കാർ സുവർണ്ണ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ പത്താം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്.  ഇതിലൂടെ ബിസിനസിൽ നിങ്ങൾക്ക് മികച്ച വിജയം ലഭിക്കും, ജീവിത പങ്കാളിക്ക് സ്ഥാനക്കയറ്റമുണ്ടാകും,  എല്ലാ മേഖലയിലും വൻ പുരോഗതി കൈവരിക്കാനും കഴിയും.

5 /5

ഇടവം (Taurus):  ഗജകേസരി രാജയോഗത്തിലൂടെ ഇടവ രാശിക്കാരുടെ ഭാഗ്യം തെളിയും.  ഈ രാജയോഗം നിങ്ങളുടെ വരുമാനം, ലാഭം എന്നീ ഭവനങ്ങളിലാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വളരെയധികം വർദ്ധിക്കും. ഇതുമാത്രമല്ല സന്താന സുഖവും, സന്താനങ്ങളുടെ പുരോഗതിയും ഉണ്ടാകും. വിദേശത്ത് നിന്നും നേട്ടമുണ്ടാകും. ഇറക്കുമതി-കയറ്റുമതി ബിസിനസ് ഉണ്ടെങ്കിൽ,ഗജകേസരി യോഗത്തിലൂടെ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.  നിങ്ങൾക്ക് എല്ലാ ഭൗതിക സുഖങ്ങളും ഈ സമയം ആസ്വദിക്കാൻ കഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola