കോഴിക്കോട്: നിപാ വൈറസ് ബാധയുള്ളവരെ ചികിത്‌സിക്കുന്നതിനിടയില്‍ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സതീഷിന് സര്‍ക്കാര്‍ ജോലി.


COMMERCIAL BREAK
SCROLL TO CONTINUE READING

കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധികാര പരിധിയില്‍ വരുന്ന ഓഫീസില്‍ എല്‍.ഡി ക്ലാര്‍ക്കായാണ് നിയമനം. കോഴിക്കോടാണ് നിയമനം. ഒഴിവുള്ള തസ്തിക കണ്ടെത്തിയ ശേഷം ഉടന്‍ തന്നെ നിയമന ഉത്തരവ് ഡിഎംഒ സജീഷിന് കൈമാറും. 



മെയ് 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാനും രണ്ടു മക്കള്‍ക്കും പത്തു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും തീരുമാനമായത്.  


നിപാ ബാധിച്ച് ചികില്‍സ തേടിയവരെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്കും നിപാ സ്ഥിരീകരിച്ചത്. പേരാമ്പ്ര ഗവ. ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ലിനിയെ 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്‍ മെഡിക്കല്‍ കോളജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയുമായിരുന്നു. മെയ് 21നാണ് ലിനി മരണപ്പെട്ടത്.