തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ (Triple Lockdown) ഏർപ്പെടുത്തിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. എറണാകുളം, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് അർധരാത്രിയോടെ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരും. ഈ സാഹചര്യത്തിൽ ബാങ്കുകളുടെ പ്രവൃത്തി സമയത്തിലും മാറ്റം വരുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ ബാങ്കുകളുടെ (Bank) പ്രവ‍ൃത്തി ദിനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആയിരിക്കും. നിശ്ചിത സമയത്തിനുള്ളിൽ കുറഞ്ഞ ജീവനക്കാരെ വച്ചായിരിക്കണം പ്രവർത്തിക്കേണ്ടത്. മറ്റ് ജില്ലകളിലും ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് പ്രവർത്തിക്കുന്നത്. ബാങ്കിങ് ഇടപാടുകൾ സു​ഗമമാക്കാൻ എല്ലാ ജില്ലകളിലും ബാങ്കുകൾ ഒരുപോലെ പ്രവർത്തിക്കേണ്ടി വരുന്നതിനാലാണ് പുതിയ തീരുമാനം.


ALSO READ: Triple Lockdown നാല് ജില്ലകളിൽ നാളെ അർധരാത്രി മുതൽ, നിയന്ത്രണങ്ങൾ ഇവയാണ്


ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സ​ഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും പത്ത് മുതൽ ഒന്ന് വരെ മാത്രം കുറഞ്ഞ ജീവനക്കാരുമായി പ്രവർത്തിക്കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ പാൽ, പത്രം എന്നിവയുടെ വിതരണം രാവിലെ എട്ട് മണി വരെ അനുവദിക്കും. മത്സ്യ വിതരണം കൂടി ഈ സമയത്തിനുള്ളിൽ അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്. നേരത്തെ ആറ് മണിക്ക് മുമ്പായി പാൽ, പത്രം എന്നിവയുടെ വിതരണം അവസാനിപ്പിക്കണമെന്നായിരുന്നു നിർദേശം.


ALSO READ: പൊലീസുകാരിൽ കൊവിഡ് ബാധ വർധിക്കുന്നു; പ്രത്യേക സിഎഫ്എൽടിസികൾ സ്ഥാപിച്ചു


ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്ന ജില്ലകളുടെ അതിർത്തികൾ അടയ്ക്കുന്നതിനൊപ്പം നാല് ജില്ലകളിലും കർശന നിയന്ത്രണങ്ങളും (Restrictions) നിലവിൽ വരും. അനാവശ്യമായി പുറത്തിറങ്ങുന്നതിനും കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ‍ഉപയോ​ഗിച്ചാണ് പരിശോധന നടത്തുന്നത്. ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്ന പ്രദേശങ്ങളെ പല സോണുകളായി തിരിച്ച് ഉയർന്ന പൊലീസ് ഉദ്യോ​ഗസ്ഥരെ സുരക്ഷാ ചുമതല ഏൽപ്പിക്കും. കൊവിഡ് പ്രോട്ടോകോൾ (Covid Protocol) പാലിക്കാതിരുന്നാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടിവരും. മാസ്ക് ധരിക്കുന്നത് അടക്കമുള്ള കൊവിഡ് പ്രതിരോധ മാർ​ഗങ്ങൾ കർശനമായി പാലിക്കണം.


മരുന്നുകട, പെട്രോൾ പമ്പ് എന്നിവ തുറക്കും. പാസുവാങ്ങി വേണം യാത്ര ചെയ്യാൻ. പ്ലംബർമാര‍്, ഇലക്ട്രീഷ്യൻമാർ മുതലായവർക്കും അടിയന്തരഘട്ടത്തിൽ പാസുവാങ്ങി യാത്രചെയ്യാം. വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും യാത്രാനുമതിയുണ്ട്. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും ടാക്സികൾ ക്രമീകരിക്കാൻ അനുവദിക്കും. ഭക്ഷണം എത്തിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് വാർഡ് സമിതികൾ നേതൃത്വം നൽകണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക