ഇറാനിൽ ജയിലിലായ അഞ്ചുതെങ്ങ് സ്വദേശികൾ നാട്ടിലെത്തി; അറസ്റ്റ് അതിർത്തി ലംഘിച്ചതിനെ തുടർന്ന്
അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികൾ ഉൾപ്പെടെയുള്ള 11 അംഗ മത്സ്യത്തൊഴിലാളികളാണ് ജയിൽ മോചിതരായത്
തിരുവനന്തപുരം: മത്സ്യ ബന്ധനത്തിടയിൽ ഇറാൻ അതിർത്തി ലംഘിച്ചതിനെ തുടർന്ന് ഇറാൻ പൊലീസ് പിടികൂടി തടവിലാക്കിയ അഞ്ചുതെങ്ങ് സ്വദേശികൾ മോചിതരായി നാട്ടിലെത്തി. സമുദ്രാതിർത്തി ലംഘിച്ചതിനായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.
അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികൾ ഉൾപ്പെടെയുള്ള 11 അംഗ മത്സ്യത്തൊഴിലാളികളാണ് ജയിൽ മോചിതരായത്. അജ്‌മാനിൽനിന്ന് ജൂൺ 18ന് വൈകിട്ട് മത്സ്യബ ന്ധനത്തിന് പോകവെയാണ് ഇവർ ഇറാന്റെ പിടിയിൽ തടവിലായത്.
അഞ്ചുതെങ്ങ് മാമ്പള്ളി നെടിയവിളാകം സ്വദേശി സാജു ജോർജ് (54), മാമ്പള്ളി ആരോഗ്യ രാജ്(43), ഓലുവിളാകം ഡെന്നിസൺ പൗലോസ് (48), കായിക്കര കുളങ്ങര പടിഞ്ഞാറിൽ സ്റ്റാലിൻ വാഷിംഗ്‌ടൺ (44), മാമ്പള്ളി പുതുമണൽ പുരയിടത്തിൽ ഡിക്സൺ (46) എന്നിവരും കൊല്ലം പരവൂർ സ്വദേശികളായ ഷമീർ, ഷാഹുൽ ഹമീദ്, തമിഴ്‌നാട് സ്വദേശി കളായ മൂന്നുപേരുമടക്കം 11 പേരെയാണ് വിട്ടയച്ചത്.
ജൂൺ 18ന് ഇറാൻ പൊലീസി ന്റെ പിടിയിലായ ഇവരെ കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടലുകളെതുടർന്ന് ജൂലൈ 31ന് ജയിലിൽനിന്ന് ഇറാൻ സർക്കാർ മോചിപ്പിച്ചിരുന്നു. തുടർന്ന് യുഎഇയിൽ എത്തിയ ഇവർ വീടുകളിലെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...