തിരുവനന്തപുരം: കരമന പി ആര്‍ എസ് ആശുപത്രിയ്ക്കു സമീപത്ത് വൻ  തീ പിടുത്തം.  കിള്ളിപ്പാലം ബണ്ടു റോഡിലെ ആക്രി ഗോഡൌണിലാണ് തീപ്പിടിത്തം ഉണ്ടായത്. ഏകദേശം അമ്പതോളം വീടുകള്‍ ഇവിടെ ഉണ്ട്.തൊട്ടടുത്തായി ഒട്ടേറെ കടകള്‍ ഉള്ള സ്ഥലമാണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 11.30 ഒാടെ  ഇലക്ട്രിക് പോസ്റ്റിലുണ്ടായ  തീപ്പൊരിയാണ് അപകടത്തിന് കാരണമെന്ന് സൂചന.ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും തീയണയ്ക്കാന്‍ നേതൃത്വം നല്‍കുന്നുണ്ട്. .കിളളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. 


ജനവാസ മേഖലയിലാണ് വന്‍ തീപിടുത്തം ഉണ്ടായത്.  ആളുകളെ രണ്ടു വശത്തേക്കും മാറ്റിയിട്ടുണ്ട്. 10 ഫയര്‍ യൂണിറ്റുകളാണ് സ്ഥലത്ത് ഉള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.