തിരുവനന്തപുരം: എസ് എഫ് ഐക്കാർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ലോ കോളജിൽ മർദനമേറ്റ കെ.എസ്.യു പ്രവർത്തക സഫ്ന.  6 കെ.എസ്.യു പ്രവർത്തർക്കാണ് ഇന്നലെ രാത്രി ലോക്കോളേജിൽ നടന്ന എസ്എഫ്ഐ-കെ എസ് യു സംഘർഷത്തിൽ പരിക്കേറ്റത്. ഇവർ തിരുവന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചെവ്വാഴ്ച് രാത്രി 8 മണിക്കാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

യൂണിയൻ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ കെ.എസ്.യു യൂണിറ്റ്  പ്രസിഡന്റ് സഫ്നയെ യാക്കൂബിനും മർദ്ദനമേറ്റു.  നേരിടേണ്ടി വന്നത് ക്രൂര മർദ്ദനമാണ്, ആൺകുട്ടികളാണ് അക്രമണം നടത്തിയതെന്നും സഫ്ന പറഞ്ഞു. ''തന്നെ താഴെയിട്ടും വലിച്ചിഴച്ചു ഒരുപാട് പേർ വന്ന് ഇടിച്ചു " സഫ്ന കൂട്ടിച്ചെർത്തു. കോളേജിനുള്ളിലും തൻറെ വീട്ടിലും വന്ന് അക്രമിച്ചു.


തെരഞ്ഞെടുപ്പിൽ ജയിച്ചതിൻറെ വൈരാഗ്യമാകാം അക്രമത്തിന് പിന്നിൽ. നേരത്തെ കൊടുത്ത പരാതികളിൽ പോലും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും സഫ്ന പറഞ്ഞു. ആദ്യം കുറച്ച് പേർവന്ന് ഭീഷണിപ്പെടുത്തുകയും പിന്നെ പട്ടിയെ ചവിട്ടും പോലെ നിലത്തിട്ടി ചവിട്ടിയെന്നും അക്രമത്തിൽ പരിക്കേറ്റ ദേവരായണനും പറയുന്നു.


അതേസമയം കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ് നേതാക്കള്‍ പരിക്കേറ്റവരെ മെഡിക്കൽ കോളേജിലെത്തി സന്ദര്‍ശിച്ചു. പെൺകുട്ടികളെ പോലും എസ്എഫ്ഐ ഗുണ്ടകകൾ വെറുതേ വിടുന്നില്ലെന്ന് ഷഫി പറമ്പിൽ എം.എൽ.എയും പ്രതികരിച്ചു. 


ഉത്തരേന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട മർദനത്തിന് തുല്യമായ അക്രമമാണ് എസ്എഫ്ഐ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ അക്രമത്തിനെതിരെ  സംസ്ഥാന വ്യാപകമായി പ്രതിഷേധ സംഘടിപ്പിക്കാനാണ് കെ.എസ്.യു വിന്റെ തീരുമാനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.