തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്നേഹ പൂർവ്വം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഓണ്‍ലൈന്‍ ആയി ഡിസംബര്‍ 15 നകം സമര്‍പ്പിക്കണം
Trivandrum: കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ദ്ധനരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ ‘സ്നേഹപൂര്‍വം’ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു.
വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന 27 മുതല്‍ സമര്‍പ്പിക്കാം. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി അപ്ലോഡ് ചെയ്യണം.
ALSO READ: Fake Ambulance| തോന്നുന്ന പോലെ ആംബുലൻസ് വേണ്ട, അനധികൃത രൂപ മാറ്റം വരുത്തിയാൽ നടപടി
സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഓണ്‍ലൈന്‍ ആയി ഡിസംബര്‍ 15 നകം സമര്‍പ്പിക്കണം. വിശദവിവരം www.kssm.ikm.in ലും ടോള്‍ഫ്രീ നമ്പറായ 1800 120 1001 ലും ലഭിക്കും.
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫിലും ആര്‍.സി.ഐ രജിസ്ട്രേഷനും വേണം. 33,925 രൂപയാണ് പ്രതിമാസ വേതനം. ഒരു വര്‍ഷത്തേക്കാണ് കരാര്‍ നിയമനം.
ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം (ഇ-മെയില്‍ അഡ്രസ്സ്, മോബൈല്‍ നമ്പര്‍ ഉള്‍പ്പെടെ) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ 28 ന് വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ തപാല്‍ വഴിയോ, ഇ-മെയില്‍ വഴിയോ, നേരിട്ടോ നല്‍കണം.
ALSO READ: Idukki Dam: ഇടുക്കി അണക്കെട്ടിലെ റെഡ് അലർട്ട് പിൻവലിച്ചു; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷകള്‍ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്റര്‍വ്യൂ നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...