തിരുവനന്തപുരം: സംസ്ഥാനത്ത് തോന്നും പടി ഇനി ആംബുലൻസുകൾ നിർമ്മിക്കാൻ സാധിക്കില്ല. അനധികൃതമായി വാഹനങ്ങള്‍ രൂപമാറ്റം വരുത്തി ആംബുലന്‍സായി സര്‍വീസ് നടത്തുന്നതിനെതിരെ കര്‍ശന നടപടി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് പുതിയ തീരുമാനമെടുത്തത്.
അംഗീകൃത ആംബുലന്‍സുകള്‍ക്ക് കൃത്യമായ ഘടനയും രൂപവും പ്രത്യേക സൗകര്യങ്ങളും വേണമെന്നാണ് നിയമം. കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ ആംബുലന്‍സുകള്‍ എന്ന രീതിയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ മോട്ടോര്‍ വാഹന നിയമം ലംഘിച്ച് അപകടകരമാം വിധത്തില്‍ സര്‍വീസ് നടത്തുന്നതായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി.
ALSO READ : Kaniv 108 Ambulance : രണ്ടാം തരംഗത്തിൽ കനിവ് 108 ആംബുലൻസ് 69,205 പേർക്ക് സേവനം നൽകി
ആംബുലന്‍സുകള്‍ക്ക് പ്രത്യേക നിറവും സൈറനും നിശ്ചയിക്കുന്നത് പരിഗണിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും പ്രത്യേക പരിശീലനം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
ALSO READ : 108 ആംബുലൻസ് ഓടിക്കുന്നവര്‍ പലരും ക്രിമിനൽ കേസ് പ്രതികള്‍...!!
പുതിയ മാറ്റം വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ ഫിറ്റനസ് പോലുമില്ലാത്ത വാഹനങ്ങൾ ആംബുലൻസെന്ന വ്യാജേനെ നിരവധി സ്ഥലങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. മിക്കവാറും വണ്ടികളും കാലപ്പഴക്കം മൂലം അപകടാവസ്ഥയിലുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...