തൃശ്ശൂര്‍: കടുത്ത വരുമാന നഷ്ടത്തിൽ ഒാടാനാവില്ലെന്ന് കാണിച്ച് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസും,എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സും ഒാട്ടം നിർത്തുന്നു. കോവിഡ് കാലത്ത് കളക്ഷനിൽ 90 ശതമാനം വരെയാണ് കുറവുണ്ടായിരുന്നത്. 50-ൽ താഴെ യാത്രക്കാരുമായി വണ്ടികൾ പലപ്പോഴും ഒാടി.


COMMERCIAL BREAK
SCROLL TO CONTINUE READING

15 ദിവസത്തിനുശേഷം സർവ്വീസുകൾ വീണ്ടും പുന: സ്ഥാപിക്കണോ എന്ന് ആലോചിക്കും  ശേഷം ഓടുന്നതിനെപ്പറ്റി തീരുമാനമെടുക്കും. ഒരു ദിവസത്തെ സർവ്വീസ് ചിലവ് മാത്രം ജനശതാബ്ദിക്ക് നാല് ലക്ഷത്തിലധികം വരും. വരുമാനം കൂടിയില്ലെങ്കിൽ ഇവയുടെ ഒാട്ടം നിർത്തുക മാത്രമാണ് വഴി.


ALSO READ : Antibody cocktail:ഡൊണാൾഡ് ട്രംപിൻറെ ചികിത്സക്ക് ഉപയോഗിച്ചിരുന്ന ആൻറി കോവിഡ് കോക്ക് ടെയിൽ ഇന്ത്യയിൽ,കോവിഡ് രോഗിക്ക് ഫലപ്രാപ്തി വേഗത്തിൽ



1080 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ വണ്ടിയില്‍ കഴിഞ്ഞയാഴ്ച മിക്ക ദിവസങ്ങളിലും 30-നും 50-നും ഇടയ്ക്ക് യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്.കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി ലോക്ഡൗണിന്റെ തുടക്കത്തില്‍ത്തന്നെ നിര്‍ത്തിയിരുന്നു. എറണാകുളം-കണ്ണൂര്‍ ഇന്‍റര്‍സിറ്റി ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ നിര്‍ത്തിയതാണ്.


ALSO READ : COVID Third Wave : രാജ്യത്ത് മൂന്നാം കോവിഡ് തരംഗം? മഹരാഷ്ട്രയിൽ 8,000ത്തിൽ അധികം കുട്ടികൾക്ക് രോഗബാധ


കോവിഡ് കാലത്ത് അതി ഭീമമായ നഷ്ടമാണ് ദക്ഷിണ റെയിൽവേ നേരിടുന്നത്. രണ്ടാം ഘട്ടത്തിലും സ്ഥിതിയിൽ മാറ്റമില്ലാത്തതിനാൽ കൂടിയാലോചനകൾക്ക് ശേഷം മാത്രമെ സർവ്വീസുകൾ പുന:രാരംഭിക്കാനാവു എന്നാണ് റെയിൽവേയുടെ നിലപാട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക