തൃക്കാക്കര: തൃക്കാക്കരയിൽ ട്വന്റി-20, എഎപി വോട്ടുകൾ ആർക്കെന്ന കാര്യത്തിൽ ഇപ്പോഴും ആകാംക്ഷ നിലനിൽക്കുകയാണ്. മുന്നണി നിലപാടിന്റെ കാര്യത്തിൽ ധാരണയായെന്ന് ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബ് വ്യക്തമാക്കി. പിന്തുണ ആർക്കെന്ന കാര്യത്തിൽ നിലപാട് ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കെ-റെയിൽ, അക്രമരാഷ്ട്രീയം എന്നിവയാകും തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമെന്നും ഇടതും വലതും ട്വന്റി-20 യെ തകർക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സാബു എം. ജേക്കബ്ബ് പ്രതികരിച്ചു.ഒരു പാർട്ടിയോടും മാനസിക അടുപ്പമില്ല. ട്വന്റി -20 ആപ്പ് ജനക്ഷേമ സഖ്യം മറ്റ് മുന്നണികൾക്ക് ബദലായി മാറുമെന്നും സാബു എം ജേക്കപ്പ് അഭിപ്രായപ്പെട്ടു.


Also Read: 'ആം ആദ്മിയും ട്വന്റി-ട്വന്റിയും ചേർന്നാൽ ജനക്ഷേമ മുന്നണി'; കേരളത്തിൽ നാലാം മുന്നണി പ്രഖ്യാപിച്ച് കെജ്രിവാൾ


ട്വന്റി -20- എഎപി വോട്ടുകൾ തങ്ങൾക്ക് ലഭിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. പിടി തോമസ് ട്വന്റി-20 യുടെ ശക്തനായ വിമർശകനായിരുന്നെങ്കിലും ഇപ്പോൾ സാഹചര്യം തങ്ങൾക്ക് അനുകൂലമാണെന്നാണ് യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നത്. സർക്കാരിൽ നിന്ന് നേരിട്ട തിക്താനുഭവങ്ങളുടെ പേരിൽ ഇടതുമുന്നിക്ക് അനുകൂലമായ നിലപാട് അവർ ഒരിക്കലും സ്വീകരിക്കില്ലെന്നും  നേതാക്കൾ ഉറച്ച് വിശ്വസിക്കുന്നു.


അതേ സമയം ട്വിന്റി-20 ആപ്പ് വോട്ടുകൾ ഇടത് പക്ഷത്തിന് ലഭിക്കുമെന്ന് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ അഴിമതിക്ക് എതിരായ ഉൽപ്പന്നമാണ് എഎപി പ്രബുദ്ധരായ വോട്ടർമാരാണ് തൃക്കാക്കരയിലേത്. കോൺഗ്രസിന്റെ അഴിമതിക്കെതിരെ എഎപി സ്വീകരിച്ച നിലപാടുകൾ എൽഡിഎഫിന്  ഗുണകരമാകുമെന്നും ആപ്പ് ട്വന്റി -20 പ്രവർത്തകർ ജോ ജോസഫിന് വോട്ട് ചെയ്യുമെന്നും പി രാജീവ് പറഞ്ഞു.


കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13,897 വോട്ടുകളാണ് ട്വന്റി -20 നേടിയത്. അതായത് ആകെ വോട്ടിന്റെ പത്ത് ശതമാനം.ഇത്തവണ ട്വന്റി -20 യും എഎപിയും ചേർന്നുള്ള സഖ്യം മൽസരിക്കുമെന്ന് കരുതിയിരുന്നെങ്കിലും അവസാനം മൽസര രംഗത്ത് നിന്ന് പിൻമാറുകയായിരുന്നു. അടിത്തറ ശക്തമാക്കിയ ശേഷം തിരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങിയാൽ മതിയെന്ന് ഇരു പാർട്ടികളും തീരുാമനിക്കുകയായിരുന്നു. ഡൽഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ് രിവാൾ കഴിഞ്ഞ ദിവസം കിഴക്കമ്പലത്ത് എത്തി എഎപി ട്വന്റി-20 സഖ്യം പ്രഖ്യാപിച്ചിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.