'ആം ആദ്മിയും ട്വന്റി-ട്വന്റിയും ചേർന്നാൽ ജനക്ഷേമ മുന്നണി'; കേരളത്തിൽ നാലാം മുന്നണി പ്രഖ്യാപിച്ച് കെജ്രിവാൾ

ഡൽഹിയിലും പഞ്ചാബിലും ഉണ്ടായത് കേരളത്തിലും ആവർത്തിക്കും. കേരള രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ ശബ്ദം ഇന്ന് മുതൽ ആരംഭിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : May 15, 2022, 08:28 PM IST
  • കേരളത്തിലും സർക്കാരുണ്ടാക്കാൻ സാധിക്കുമെന്ന് സഖ്യം പ്രഖ്യാപിച്ചു കൊണ്ട് കെജ്രിവാൾ പറഞ്ഞു.
  • ഡൽഹിയിലും പഞ്ചാബിലും ഉണ്ടായത് കേരളത്തിലും ആവർത്തിക്കും.
  • കേരള രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ ശബ്ദം ഇന്ന് മുതൽ ആരംഭിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു
'ആം ആദ്മിയും ട്വന്റി-ട്വന്റിയും ചേർന്നാൽ ജനക്ഷേമ മുന്നണി'; കേരളത്തിൽ നാലാം മുന്നണി പ്രഖ്യാപിച്ച് കെജ്രിവാൾ

കൊച്ചി: കേരളത്തിൽ നാലാം മുന്നണി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടിയും ട്വന്റി-ട്വന്റിയും. കിഴക്കമ്പലത്ത് നടന്ന സമ്മേളനത്തിലാണ് എഎപി- ട്വന്റി ട്വന്റി സംഖ്യം ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചത്. ജനക്ഷേമ മുന്നണി എന്നാണ് പുതിയ സംഖ്യത്തിന്റെ പേര്.

കേരളത്തിലും സർക്കാരുണ്ടാക്കാൻ സാധിക്കുമെന്ന് സഖ്യം പ്രഖ്യാപിച്ച്കൊണ്ട് കെജ്രിവാൾ പറഞ്ഞു. ഡൽഹിയിലും പഞ്ചാബിലും ഉണ്ടായത് കേരളത്തിലും ആവർത്തിക്കും. കേരള രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ ശബ്ദം ഇന്ന് മുതൽ ആരംഭിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ഡൽഹിയിൽ എന്ത് കാര്യം നടക്കണമെങ്കിലും കൈക്കൂലി നൽകണമായിരുന്നു. എന്നാൽ എഎപി അധികാരത്തിൽ എത്തിയതോടെ ആ അവസ്ഥക്ക് മാറ്റം വന്നതായും കെജ്രിവാൾ കൂട്ടിച്ചേർത്തു.  

 ALSO READ : എ.എ റഹീം ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ്; ഹിമാഘ്‌നരാജ്‌ ഭട്ടാചാര്യ ജനറൽ സെക്രട്ടറി

കൂടാതെ സംസ്ഥാന സർക്കാരിനെതിരെയും രൂക്ഷമായ വിമർശനങ്ങൾ കെജ്രിവാൾ ഉയന്നയിച്ചു. ഒരു ട്രാൻസ്പോർട്ട് ബസ് പോലും ലാഭകരമാക്കാൻ കഴിയാത്ത സർക്കാരാണ് കെ-റെയിൽ കുറ്റിയുമായി വരുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. കേരളം കൊലയാളികളുടെ നാടായി മാറി. ഗോഡ്സ് ഓൺ കൺട്രി എന്നത് ഡെവൾസ് സോൺ കൺട്രിയായി മാറിക്കഴിഞ്ഞു. രാജ്യത്ത് അഴിമതിയും ഗണ്ടാിയിസവും നാലിരട്ടിയായി കെജ്രിവാൾ കുറ്റപ്പെടുത്തി.

വികസനത്തിന്റെ ഡൽഹി മോഡൽ ഇപ്പോൾ രാജ്യം ചർച്ച ചെയ്യുകാണ്. ഡൽഹിയിലെ സർക്കാർ സ്കൂളിൽ നിറയെ  കുട്ടികളാണ്.അഞ്ച് വർഷം കൊണ്ട് വിദ്യാഭ്യാസ മേഖലയെ മികച്ചതാക്കി മാറ്റി. ആറ് ലക്ഷം കുട്ടികൾ സ്വകാര്യ സ്കൂൾ ഉപേക്ഷിച്ച് സർക്കാർ സ്കൂളിലെത്തി. മരുന്നുകളും ചികിൽസയും ഡൽഹിയിൽ സൗജന്യമാണ്. ക്യാൻസറായാലും കിഡ്നി മാറ്റിവക്കലായാലും ചെലവ് സര‍ക്കാർ വഹിക്കും. വികസനമാണ് വേണ്ടതെങ്കിൽ തങ്ങളോടെപ്പം ചേരൂ എന്നും കെജ്രിവാൾ പറഞ്ഞു. 

ALSO READ : യൂണിയനുകൾക്ക് മന്ത്രിയുടെ മുന്നറിയിപ്പ്: പണിമുടക്ക് ഒറ്റമൂലിയല്ല; യുണിയനുകൾക്ക് ധിക്കാരമെന്നും ആന്‍റണി രാജു

ജനക്ഷേമവും വിസനവുമാണ് സഖ്യത്തിൻരെ ലക്ഷ്യമെന്ന് ട്വന്റി-20 ചെയർമാൻ സാബു എം.ജേക്കബ്ബ് അഭിപ്രായപ്പെട്ടു.കേരളത്തിൽ പുതിയ മാറ്റത്തിന്റെ തുടക്കമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News