Car Accident: നെടുമങ്ങാട് നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞ് അപകടം; രണ്ടരവയസുകാരന് ദാരുണാന്ത്യം
ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന് കുഞ്ഞ് പുറത്തേക്ക് വീഴുകയായിരുന്നു. കുറ്റിയിൽ ഇടിച്ച് മറിഞ്ഞ കാർ ഋതിക്കിന്റെ മുകളിലേക്ക് മറിയുകയായിരുന്നു.
തിരുവനനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയിൽ കാർ നിയന്ത്രണം തെറ്റി മറിഞ്ഞ് രണ്ടരവയസുകാരൻ മരിച്ചു. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകൻ ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട് നിന്ന് ആര്യനാട് - പറണ്ടോട് പോകുന്ന വഴി പുതുകുളങ്ങര പാലത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി പാലത്തിന് സമീപത്തെ കുറ്റിയിൽ ഇടിച്ച് മറിയുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.
പുറകിലത്തെ സീറ്റിലായിരുന്നു കുട്ടി ഇരുന്നിരുന്നത്. ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന് കുഞ്ഞ് തെറിച്ച് പുറത്തേക്ക് വീണ കുട്ടിയുടെ മുകളിലേക്ക് കാർ മറിയുകയായിരുന്നു. ഋതിക് തത്ക്ഷണം മരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ 7 പേരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഋതിക്കിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.