MDMA Seized: തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ
Two arrested with MDMA: കിരൺകുമാറിന്റെ പക്കൽ നിന്ന് കാട്ടാക്കട കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ ആണ് എംഡിഎംഎ കണ്ടെത്തുന്നത്.-
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ എംഡിഎംഎയുമായി രണ്ടു പേർ എക്‌സൈസിന്റെ പിടിയിലായി. അമ്പലത്തിൻകാല പാറച്ചൽ സ്വദേശികളായ സനു (29) എന്ന് വിളിക്കുന്ന കിരൺകുമാർ, നിവിൻ.S.സാബു(28) എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്. കാട്ടാക്കട കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ ആണ് കിരൺകുമാറിന്റെ പക്കൽ നിന്ന് എംഡിഎംഎ കണ്ടെത്തുന്നത്. ബൈക്കിലായിരുന്നു കടത്താൻ ശ്രമിച്ചത്. അമ്പലത്തിൻകാല ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിവിൻ പിടിയിലാകുന്നത്.
പ്രദേശത്ത് ലഹരിമരുന്ന് വിൽപ്പന നടക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെകടർ വി.എൻ. മഹേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാൻ ഉണ്ടെന്നു എക്സൈസ് ഇൻസ്പെകടർ അറിയിച്ചു. കെഎസ്ആർടിസി സ്റ്റാൻഡിൽ വിൽപ്പനക്കായി എത്തുന്ന കിരൺ കുമാർ ഒരു മാസം കൊണ്ട് എക്‌സൈസിന്റെ നിരീക്ഷണത്തലയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്‌തു.
അതേസമയം റോഡരികിൽ വിൽപ്പനയ്ക്കു വെച്ച 50 ഓളം തത്തകളെ ഫോറസ്റ്റധികൃതർ പിടിച്ചെടുത്തു. നാടോടി സ്ത്രീകളാണ് എടപ്പാൾ ചങ്ങരകുളം റോഡിൽ രണ്ടിടത്തായി വിൽപനയ്ക്ക് തത്തകളെയാണ് ഫോറസ്റ്റ് അധികൃതർ പിടികൂടിയത്. തത്തകളെ വിൽപ്പന നടത്തുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് കരുവാരകുണ്ട് ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശത്തോടെയാണ് തിരുനാവായിലെ ഫോറസ്റ്റ് വാച്ചർ അയ്യപ്പൻ കുറുമ്പത്തൂർ സ്ഥലത്തെത്തിയത്. നാടോടി സ്ത്രീകളുടെ കയ്യിൽ നിന്നും തുടർന്ന് തത്തകളെ പിടികൂടുകയായിരുന്നു.
ഒരു ജോഡി തത്തയ്ക്ക് 700 രൂപ വെച്ചാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. ജില്ലയുടെ പല ഭാഗത്തുമായി ഒരു വൻ സംഘം തന്നെ ഇതിനായി എത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം വളാഞ്ചേരിഭാഗത്തും സമാനമായ സംഭവം ഉണ്ടായിരുന്നു. നാട്ടുകാരനും പൊതുപ്രവർത്തകനായ യു കെ മുജീബും,സുഹൃത്തുക്കളും ചേർന്ന് തത്തകളെ വിൽപ്പന നടത്തിയിരുന്ന നാടോടി സ്ത്രീകളെ ചോദ്യം ചെയ്യുകയും,തടയുകയും ചെയ്തിരുന്നു. ഇത്തരത്തിൽ പക്ഷി സ്നേഹികളായ നാട്ടുകാർ പ്രതികരിക്കുമ്പോൾ ഇവർ അവിടെ നിന്നും മുങ്ങാറാണ് പതിവ്.
തത്തകളെ പിടികൂടുന്നതും, വിൽക്കുന്നതും കുറ്റകരമാണെന്നതിനാൽ വിൽപ്പനയ്ക്ക് സ്ത്രീകളെ ആക്കുന്നത് ഇവരുടെ തന്ത്രമാണ്. കാരണം സ്ത്രീകളെ ഇതിന്റെ പേരിൽ പിടികൂടുകയോ ചോദ്യം ചെയ്യുകയോ ചെയ്യുമ്പോൾ ഇവർ നിലവിളിക്കും. അങ്ങനെ വരുമ്പോൾ ഇവർക്ക് വാണിംഗ് നൽകാറാണ് പതിവ്.പിടിച്ചെടുത്ത തത്തകള നിലമ്പൂർ സൗത്ത് ആർ ആർ ടി ക്ക് കൈമാറുമെന്നും,നിലമ്പൂരിൽ നിന്നും ആർ ആർ ടിക്കാർ എത്തുന്നത് വരെ ഇവയ്ക്ക് സംരക്ഷണം നൽകുമെന്നും വനംവകുപ്പ് അറിയിച്ചു.